‘നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ’; ഹൃദയം തൊട്ട് മേഘ്ന

ചിരഞ്‍ജീവി സര്‍ജ എന്ന നടന്‍റെ മരണവാര്‍ത്തയുടെ ഞെട്ടലും വേദനയും ആരാധകരെയും സുഹൃത്തുക്കളെയും ഇനിയും വിട്ടുമാറിയിട്ടില്ല. കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പലരും ആഘാതത്തില്‍ നിന്ന് മുക്തി നേടിയിട്ടില്ല.

എന്നാല്‍ ചിരഞ്‍ജീവി സര്‍ജയോടുള്ള സ്‍നേഹം ഭാര്യ മേഘ്‍ന പ്രകടിപ്പിക്കുന്നത് ചിരിയോടെ ജീവിതത്തെ നേരിട്ടാണ്. തന്‍റെ പ്രിയപ്പെട്ടവന്‍ തന്നെ കാണാന്‍ ആഗ്രഹിച്ചതുപോലെ ജീവിക്കാനാണ് മേഘ്ന രാജ് ശ്രമിക്കുന്നത്. ഇപ്പോ‍ഴിതാ മേഘ്‍നയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകരുടെ മനസ്സലയിക്കുന്നത്.

ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനമാണ് നാളെ. ചിരഞ്‍ജീവി സര്‍ജയുടെ ഒരു വീഡിയോ ആണ് മേഘ്‍ന രാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്.

ഒപ്പം പങ്കുവച്ച കാപ്ഷനാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ എന്നാണ് മേഘ്ന കുറിച്ചത്. കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ മേഘ്‍ന രാജ്.

മേഘ്ന നാലുമാസത്തോളം ഗര്‍ഭിണിയായിരിക്കെയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ പെട്ടന്നുള്ള മരണം.

ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാകുന്ന ഹൃദയം തൊടുന്ന ഒരു കുറിപ്പ് മേഘ്‍ന രാജ് എഴുതിയിരുന്നു.

View this post on Instagram

CHIRU, I have tried & tried again but I am unable to put in words what I want to tell you. All the words in the world cannot describe what you mean to me. My friend, my lover, my partner, my child, my confidante, my HUSBAND- you are much more than all of this. You are a piece of my soul Chiru. An unfathomable pain shoots through my soul everytime I see the door and you don't walk in shouting "Baby! I am home". There is a sinking feeling in my heart when I can't touch you every minute of everyday. Like a thousand deaths, slow and painful. But then, like a magic spell I feel you around me. Every time I feel weak, you are around me like a guardian angel. You love me so much that you just couldn't leave me behind alone, could you? Our little one is your precious gift to me-a symbol of our love- and I am eternally grateful to you for this sweet miracle. I can't wait to bring you back to earth, as our child. I can't wait to hold you again. Can't wait to see your smile again. Can't wait to hear that infectious laughter of yours that lights up the entire room. I will wait FOR YOU and you wait FOR ME on the other side. You will live as long as I breathe. You are in me. I LOVE YOU.

A post shared by Meghana Raj Sarja (@megsraj) on

ചിരു, ഞാൻ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാൻ എനിക്ക് പറ്റുന്നില്ല. ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാൻ ആകില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്. ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്പോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്പോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്പോള്‍ മുങ്ങിത്താ‍ഴുന്ന അനുഭവം. ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഞാൻ ദുര്‍ബലയാകുമ്പോഴൊക്കെ സംരക്ഷിക്കുന്ന ഒരു മാലാഖയെപ്പോലെ നീ ചുറ്റുമുണ്ട്. നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്തിരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല. മറുവശത്ത് ഞാൻ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്. ഞാൻ നിന്നെ സ്‍നേഹിക്കുന്നു- എന്നാണ് മേഘ്ന കുറിച്ചത്.

View this post on Instagram

MY CHIRU FOREVER ❤️

A post shared by Meghana Raj Sarja (@megsraj) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News