‘ഈ രേവതി കാരണം അത്യാവശ്യം വർക്കുള്ള പാർവതിക്ക് പണി ഇല്ലാതാകും’; നടിമാർക്കെതിരെ ആദിത്യൻ ജയന്‍

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി താരങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് രംഗത്ത് വന്നത്. വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച പാർവ്വതി, രേവതി, പദ്മപ്രിയ എന്നിവർ കഴിഞ്ഞ ദിവസം ഒരു ചാനൽ നടത്തിയ ചർച്ചയിൽ പങ്കെടുത്തിരുന്നു.

“സിനിമയിലെ ധാര്മികത; പാര്‌‌വതിയും പത്മപ്രിയയും രേവതിയും തല്സമയം”‘ എന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ മൂവരേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് ചാനല്‍ ലെെവിനിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍ അതിൽ നടൻ ആദിത്യൻ ജയൻ പങ്ക് വച്ച ഒരു കമന്റ് ആണ് വിവാദമാകുന്നത്.

“ഇല്ലാത്ത ഇഷ്യൂസ് ഉണ്ടാക്കി ഉള്ളതുകൂടി നശിപ്പിക്കാതെ കിട്ടുന്ന ജോലി ചെയ്ത പോകു നടിമാരെ. ഈ രേവതി കാരണം അത്യാവശ്യം വർക്കുള്ള പാർവതിക്ക് പണി ഇല്ലാതാകും ഭാവിയിലെ ഭാഗ്യലക്ഷ്മിമാർ”, എന്നാണ് ആദിത്യൻ പ്രതികരണം നടത്തിയത്. നടനെ അംഗീകരിച്ചും പ്രതിഷേധം അറിയിച്ചുമുള്ള നിരവധി കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

“നിനക്ക് ഒക്കെ എല്ലിന്റെ ഇടയിൽ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടിൽ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകൽ മുതൽ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ,ഇതിനൊക്കെ ഒരു ചർച്ച വയ്ക്കരുത്. ഇവർക്ക് വേറെ എന്തോ പ്രശ്നങ്ങൾ ഉണ്ട്!ഈ നാല് പേർക്ക് വേറെ എന്തോ പ്രശ്നങ്ങൾ ഉണ്ട് ഇടവേള ബാബു എന്താണ് തെറ്റുപറഞ്ഞത്. നികേഷിനെ പോലെ കുന്നായ്മ മാധ്യമപ്രവർത്തകൻ ഉണ്ടാക്കിയ ഒരു ഇഷ്യൂ മാത്രമാണ് ഇത്,ഒരു സംഘടന വിട്ടു പോയവരെ എങ്ങനെ സംഘടന പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ ഉൾപ്പെടുത്തും പിന്നെ ആ നടിക്ക് ഇല്ലാത്ത എന്ത് ബുദ്ധിമുട്ട് ആണ് നിങ്ങൾക്കു ഉള്ളത്, ​നിങ്ങൾ ഒരു കാര്യം ചെയ്യൂ! ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം “അച്ഛൻ”അതിനു തലപ്പത്തു നിങ്ങൾ കയറി ഇരിക്ക് നിങ്ങൾക്കു വേണ്ടത് അതാണ്,നിങ്ങൾ പ്രോബ്ലം ക്രിയേറ്റേഴ്സ് അതുകൊണ്ടു ആരും മൈൻഡ് ചെയ്യില്ല,ഫസ്റ്റ് സ്വന്തം ഫാമിലിയിൽ വില ഉണ്ടാക്കിയെടുക്കു,നിങ്ങൾക്ക് ദിലീപിനെ പുറത്താക്കാൻ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച് പോയി,നിങ്ങൾക്കു ഇനി എന്ത് വേണം.ഭാവിയിലെ ഭാഗ്യലക്ഷ്മിമാർ!”- എന്നാണ് നടന്‍ കമന്‍റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News