പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനോട് പിജെ ജോസഫ് ചെയ്തത് രാഷ്ട്രീയ വഞ്ചന; പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയില്ലെന്നും ചിഹ്നം നല്‍കരുതെന്നും കാണിച്ച് പിജെ ജോസഫ് നല്‍കിയ കത്ത് പുറത്ത്

കെഎം മാണിയുടെ മരണത്തിന് ശേഷം പാലായില്‍ നടന്ന നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ പിജെ ജോസഫ് കേരളാ കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്ന് റോഷി അഗസ്റ്റിന്‍.

പിജെ ജോസഫ് പാലായില്‍ ചെയ്തത് രാഷ്ട്രീയ വഞ്ചനയാണെന്ന് റോഷി അഗസ്റ്റിന്‍ കൈരളി ന്യൂസിന്‍റെ ന്യൂസ് ആന്‍ഡ് വ്യൂസില്‍ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് സ്ഥാനാര്‍ഥിയില്ലെന്നും ചിഹ്നം നല്‍കരുതെന്നും കാട്ടി പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നതായി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്ത് കൈരളി ന്യൂസ് പുറത്തുവിടുന്നു.

പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്.

തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്വന്തം ചിഹ്നമില്ലാതെ കൈതച്ചക്ക ചിഹ്നത്തിലാണ് കേരളാ കോണ്‍ഗ്രസിന്‍റെ ഈറ്റില്ലമായ പാലായില്‍ മത്സരിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനോട് ദയനീയമായ പരാജയമാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരിടേണ്ടിവന്നത്.

Read More: 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ഇറങ്ങിയ പടി മകന്‍ തിരിച്ച് കയറുമ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here