ഫൊറന്‍സിക് ഡയറക്ടര്‍ വിരമിക്കലിന് അപേക്ഷിക്കുന്നത് തീപിടിത്തം ഉണ്ടാവുന്നതിനും രണ്ടുമാസം മുമ്പ്; വീണ്ടും പൊളിഞ്ഞ് ചെന്നിത്തലയുടെ ഉണ്ടയില്ലാ വെടി

സര്‍ക്കാറിനെതിരായ രമേശ് ചെന്നിത്തലയുടെ മറ്റൊരു ആരോപണം കൂടെ പൊളിയുന്നു. സെക്രട്ടറിയേറ്റിലെ തീപിടിത്തം അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദത്തിന്‍റെ തെളിവാണ് ഫൊറന്‍സിക് ഡയറക്ടര്‍ സ്വയം വിരമിക്കാനായി കത്തുനല്‍കിയതെന്ന് ക‍ഴിഞ്ഞ ദിവസം ചെന്നിത്തല ആരോപിച്ചിരുന്നു.

എന്നാല്‍ മുന്‍ദിവസങ്ങളിലേത് പോലെ ഇതും പ്രതിപക്ഷ നേതാവിന്‍റെ ക‍ഴമ്പില്ലാത്ത ആരോപണങ്ങളില്‍ ഒന്ന് മാത്രമാണെന്ന് തെളിയിക്കുന്നതാണ് രേഖകള്‍.

ക‍ഴിഞ്ഞ ജൂണ്‍ 23 നാണ് സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സെക്രട്ടറിയേറ്റില്‍ തീപിടിത്തം ഉണ്ടാവുന്നത് പോലും അത് ക‍ഴിഞ്ഞ് രണ്ടുമാസങ്ങള്‍ക്ക് ശേഷം ആഗസ്തിലാണെന്നതുമാണ് രേഖഖള്‍ വ്യക്തമാക്കുന്നത്.

തീപിടിത്തത്തിനും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ സ്വയം വിരമിക്കല്‍ അപേക്ഷയാണ് പ്രതിപക്ഷ നേതാവ് വളച്ചൊടിച്ച് സര്‍ക്കാറിനെതിരെ ആരോപണമുന്നയിക്കാന്‍ പത്രസമ്മേളനത്തില്‍ ഉപയോഗിച്ചത്.

ഫൊറന്‍സിക് ലാബ് ഡയറക്ടര്‍ എംഎ ലതാദേവി എറണാകുളം പിറവം സ്വദേശിയാണ്. കടുത്ത പുറം വേദനയായതിനാല്‍ തുടര്‍ച്ചയായ ചികിത്സ ആവശ്യമാണെന്നും വിരമിക്കല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട് ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് ചെന്നിത്തലയുടെ വ്യാജ ആരോപണം.

തീപിടത്തവുമായി ബന്ധപ്പെട്ട് 47 സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതില്‍ അപ്രധാനമായ 8, 16 സാമ്പിളുകളുടെ പരിശോധനമാത്രമാണ് പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല വീണ്ടും സര്‍ക്കാറിനെതിരെ അനാവശ്യമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ശേഖരിച്ച 47 സാമ്പിളുകളില്‍ 45 എണ്ണം ഇനിയും പരിശോധിക്കാനിറിക്കെ രണ്ടെണ്ണത്തിന്‍റെ മാത്രം റിപ്പോര്‍ട്ട് വച്ച് അന്തിമ നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നാണ് പൊലീസ് അധികൃതരും അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News