നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ; കൊച്ചി കോര്‍പറേഷനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ വീണ്ടും ആഞ്ഞടിച്ച് ഹൈക്കോടതി. റോഡുകൾ തകർന്ന് കിടക്കുമ്പോൾ കൊച്ചി കോർപ്പറേഷൻ അന്ധനും മൂകനും ബധിരനുമെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

നഗരസഭ ഇത്ര അലസമായ സമീപനം സ്വീകരിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. ഈ മാസം 21ന് കോർപ്പറേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചു.

കൊച്ചി കോർപ്പറേഷനിലെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് പഠിക്കാൻ ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി, തകർന്നടിഞ്ഞ റോഡുക കൂടെ ചിത്രങ്ങൾ സഹിതം ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനം ഉണ്ടായത്.

നഗരസഭ ഇത്ര അലസമായ സമീപനം സ്വീകരിക്കുന്നതെന്തിനെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബഞ്ച് ചോദിച്ചു. റോഡുകൾ തകർന്ന് കിടക്കുമ്പോൾ കൊച്ചി കോർപ്പറേഷൻ അന്ധനും മൂകനും ബധിരനുമാകുകയാണ്.

കോർപ്പറേഷന്‍റെ മുന്നിലുള്ള പാർക്ക് അവന്യു റോഡു പോലും തകർന്ന് കിടക്കുന്നു. റോഡിലെ കുഴിയിൽ വീണ് ഏത് സമയത്തും യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടാം എന്ന അവസ്ഥയാണുളളത്. റോഡിലെ കുഴിയിൽ വീണ് മരിച്ച യദുലാൽ എന്ന യുവാവിന്‍റെ ദുരവസ്ഥ ഹൈക്കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം.

വഴിയാത്രക്കാർ കുഴിയിൽ വീണ് മരിച്ചിട്ടും എന്തുകൊണ്ടാണ് കോർപ്പറേഷന് അലസ മനോഭാവമെന്ന് കോടതി ചോദിച്ചു. ഈ മാസം 21 നകം നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരായി റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം എന്താണെന്ന് കോടതിയെ അറിയിക്കണം.

ഇതിന് ഉത്തരവാദിയായ എഞ്ചിനീയറുടെയും കരാറുകാരന്‍റെയും പേരുകൾ കൈമാറുകയും വേണം. നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരായ ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും ഹൈക്കോടതി സൂചിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 24 ന് കേസ് പരിഗണിച്ചപ്പോൾ റോഡുകളുടെ ഈ അവസ്ഥയ്ക്ക് ഉത്തരവാദികളായ കോർപ്പറേഷൻ എഞ്ചിനയറുടെയും കരാറുകാരുടെയും പേര് വിവരങ്ങൾ നൽകാൻ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.

എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അറിയിക്കാൻ പോലും കോർപ്പറേഷൻ തയ്യാറായില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News