നീറ്റ്: കൊയിലാണ്ടി സ്വദേശിനി ആയിഷയ്ക്ക് 12-ാം റാങ്ക്

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സെപ്റ്റംബര്‍ 13നും ഒക്ടോബര്‍ 14നുമായി നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു.

ഒഡിഷയില്‍ നിന്നുള്ള ഷൊയ്ബ് അഫ്താബ് 720 ല്‍ 720 മാര്‍ക്കും നേടി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി. 710 മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എ.പി. അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും മകള്‍ എസ്. ആയിഷയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആയിഷ മാധ്യമങ്ങളോട് പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ ആദ്യ 50 റാങ്കില്‍ കേരളത്തില്‍നിന്ന് മൂന്നുപേര്‍ കൂടിയുണ്ട്. ലുലു എ. റാങ്ക് (22), സനിഷ് അഹമ്മദ് (25), ഫിലെമോന്‍ കുര്യാക്കോസ് (50) എന്നിവരാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News