മേഘ്‌നയുടെ ബേബി ഷവര്‍ വലിയ ആഘോഷമാക്കി കുടുംബം

മേഘ്‌നയുടെ ബേബി ഷവര്‍ വലിയ ആഘോഷമാക്കി ചിരഞ്ജീവി സര്‍ജയുടെ അനിയന്‍ ധ്രുവ് സര്‍ജയും കുടുംബവും.മേഘ്‌നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയന്‍ ധ്രുവ് വേദി ഒരുക്കിയിരുന്നത്. വേദിയില്‍ ചിരുവിന്റെ ചിത്രം കണ്ട് കണ്ണുനിറയുന്ന മേഘ്‌നയെ ധ്രുവ് ചേര്‍ത്തു നിര്‍ത്തുന്നുണ്ട്.

ഈ സമയവും കടന്നുപോകുമെന്നും മേഘ്‌നയ്ക്കു വേണ്ടി എപ്പോഴും തങ്ങള്‍ ഒന്നായിരിക്കുമെന്നും കുടുംബാംഗങ്ങളിലൊരാളായ അര്‍ജുന്‍ വേദിയിലെത്തി പറഞ്ഞു. നെഗറ്റിവിറ്റിയെ പോസിറ്റിവ് കാര്യങ്ങളിലേയ്ക്ക് മാറ്റുക എന്നതാണ് ഇതുപോലുള്ള ചടങ്ങുകള്‍ കൊണ്ട് ഉദേശിക്കുന്നതെന്നും ജൂനിയര്‍ ചിരുവിനെ വരവേല്‍ക്കാന്‍ കുടുംബം കാത്തിരിക്കുകയാണെന്നും അര്‍ജുന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here