തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ് ന്റെ പിറന്നാൾ ആണിന്ന്. ഏറെ ആരാധകരുള്ള അഭിനേത്രിയാണ്. സോഷ്യൽ മീഡിയയിലും കീർത്തി നിരവധി ഫോളോവേഴ്സിനാൽ സമ്പന്നവുമാണ്. ആരാദകരുമായി നിരന്തരം സംവദിക്കാനും തൻ്റെ വിശേഷങ്ങൾ പങ്കുവെക്കാനും മറ്റു താരങ്ങളെ പോലെ കീർത്തിയും മറക്കാറില്ല.
നടി കീര്‍ത്തി സുരേഷിന്റെ വിവാഹം ഉറപ്പിച്ചെന്ന വാർത്തയായിരുന്നു കുറെ ദിവസമായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം ഉറപ്പിച്ചെന്നായിരുന്നു പ്രചാരണം.
സാവിത്രി എന്ന പഴയകാല നടിയുടെ മറയില്ലാത്ത ജീവിതത്തെ പറ്റി പറഞ്ഞ മഹാനടി കീർത്തിയുടെ കരിയർലെ പ്രധാനപ്പെട്ട ചിത്രമാണ്.
ദേശീയ പുരസ്കാരം സ്വന്തമാക്കാൻ മഹാനടിയിൽ കീർത്തിക്ക് കഴിഞ്ഞു.പിന്നീട് കീർത്തിയുടെ ഒട്ടേറെ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ഏറെ പ്രകീർത്തിക്കപ്പെടുകയും ചെയ്തു. മോഹൻലാൽ നായകനാകുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.
ലോക്ക് ഡൗണ്‍ ദിനങ്ങളിൽ കീർത്തി ഏറെ സമയവും ചെലവഴിച്ചത് തൻ്റെ പ്രിയപ്പെട്ട വളർത്തുനായ നൈക്കിനൊപ്പമായിരുന്നു.
നൈക്കുമൊത്തുള്ള വിവിധ ചിത്രങ്ങൾ കീർത്തി ആരാധകരുമായി നിരന്തരം പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കുകയും അതൊക്കെ വൈറലായി മാറുകയും ചെയ്തിരുന്നു.
കീർത്തിക്ക് പിറന്നാൾ ആശംസകൾ

Get real time update about this post categories directly on your device, subscribe now.