ദൃശ്യം 2ന്‍റെ ചിത്രീകരണങ്ങളാണ് വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്‍റെയും തിരിച്ചു വരവിനായി ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുണ്ട്.
ഇപ്പോഴിതാ ദൃശ്യം 2ന്‍റെ രസകരമായ ഒരു ലൊക്കേഷന്‍ ചിത്രമാണ് വെെറലാകുന്നത്. പൊതിക്കാനുപയോഗിക്കുന്ന ഒരു യന്ത്രവും കയ്യില്‍ ഒരു തേങ്ങയുമായി സംവിധായകന്‍ ജീത്തു ജോസഫും തൊട്ടരികില്‍ നായിക മീനയും നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രേക്ഷകരുടെ ഇടയില്‍ ചിരിപടര്‍ത്തിയ ചിത്രം വളരെ വേഗം വൈറലാകുകയും ചെയ്തു.
മീനയെ തേങ്ങ പൊതിക്കാന്‍ പഠിപ്പിക്കുന്ന സംവിധായകന്‍ എന്നിങ്ങനെയുള്ള ആരാധകരുടെ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Get real time update about this post categories directly on your device, subscribe now.