കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വന്‍ തട്ടിപ്പ്; വിവരം പുറംലോകം അറിഞ്ഞത് വഞ്ചനയ്ക്ക് ഇരയായ കരാറുകാരന്‍ ആത്മഹത്യ ചെയ്തതോടെ

കണ്ണൂര്‍ ചെറുപുഴയിലെ കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരവധി പേരെ വഞ്ചിച്ചുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ട്രസ്റ്റിന്റെ പേരില്‍ സമാഹരിച്ച പണം റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനായി വക മാറ്റിയെന്നും പോലീസ് സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. വഞ്ചനയ്ക്ക് ഇരയായ കരാറുകാരന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പ് പുറം ലോകം അറിഞ്ഞത്.

കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തകള്‍. വഞ്ചനയിലൂടെ കോണ്‍ഗ്രസ് നേതാക്കളായ കെ കുഞ്ഞികൃഷ്ണന്‍ നായര്‍,റോഷി ജോസ് തുടങ്ങിയവര്‍ പണം കൈക്കലാക്കി.കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പണം പിരിച്ച് സ്വകാര്യ കമ്പനിയുടെ പേരില്‍ ഭൂമി വാങ്ങി.ബഹുനില കെട്ടിടം വില്‍പ്പന നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ ലാഭം കൊയ്തു.

പണമിടപാട് നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് പയ്യന്നൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ ആശുപത്രി സ്ഥാപിക്കാന്‍ എന്ന പേരിലാണ് പ്രതികള്‍ വഞ്ചന നടത്തിയത്. ആശുപത്രി കെട്ടിടം നിര്‍മിച്ച കരാറുകാരന്‍ ഇതേ കെട്ടിടത്തിന്റെ മുകളില്‍ ആത്മഹത്യ ചെയ്തതോടെയാണ് ട്രസ്റ്റിന്റെ പേരില്‍ നടന്ന വഞ്ചന പുറം ലോകം അറിഞ്ഞത്.

കെ പി സി സി നേതൃത്വ ഇടപെട്ട് ആത്മഹത്യ ചെയ്ത കരാറുകാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി ആ കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.ഈ പണമിടപ്പാട് നിയമനുസൃതമല്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

ആത്മഹത്യ ചെയ്ത് കരാറുകാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കിയതോടെ കുറ്റവിമുക്തരായെന്ന പ്രതികളുടെ വാദമാണ് പോലീസ് കുറ്റപത്രത്തിലൂടെ പൊളിഞ്ഞത്. കെ കരുണാകരന്റെ പേരില്‍ നടത്തിയ വഞ്ചനയയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിനും ഒഴിഞ്ഞു മാറാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here