അറേബ്യന്‍ അറീന ഫിലിം ഫെസ്റ്റിവലില്‍ സാമൂഹ്യ പ്രതിബദ്ധയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം The Wheelന്

സാമൂഹ്യ പ്രതിബദ്ധയുള്ള ചിത്രത്തിനും മികച്ച സംവിധായകനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ഉള്‍പ്പെടെ പ്രധാന 8 പുരസ്‌കാരങ്ങളാണ് അറേബ്യന്‍ അറീന ഫിലിം ഫെസ്റ്റിവലില്‍ The Wheelന് ലഭിച്ചത്.

ചിത്രത്തിന്റെ സംവിധായകന്‍ പ്രേമന്‍ മുചുകുന്ന് നാടക പ്രേമികള്‍ക്കിടയില്‍ ചിരപരിചിതനാണ്. ദേശീയ നാടക പുരസ്‌കാര വേദിയിലും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ പുരസ്‌കാര വേദിയിലും ഉള്‍പ്പെടെ നിരവധി അംഗീകാരം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.
നാടകത്തിലും സിനിമയിലും കഥാരംഗത്തും സവിശേഷമായി തന്നെ തന്റെ കൈയൊപ്പ് പതിപ്പിച്ച പ്രേമന്‍ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമതി അംഗം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here