കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ട്. എന്നാൽ ഒക്ടോബർ 19 വരെ മഴ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചട്ടില്ല.

അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം അറബിക്കടലിൽ പ്രവേശിച്ചു തീവ്ര ന്യുന മർദ്ദമാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം ഒക്ടോബർ 19 ഓടെ.

കഴിഞ്ഞ 24 മണിക്കൂറിൽ പരമാവധി താപനില കണ്ണൂരിൽ മാത്രമാണ് ഉയർന്നത്. കേരളത്തിൽ മറ്റിടങ്ങളിൽ കാര്യമായ മാറ്റമില്ല. ആലപ്പുഴയിലും പുനലൂരിലുമാണ് കഴിഞ്ഞ മണിക്കൂറുകളിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 32 ഡിഗ്രി സെൽഷ്യസ്. വെള്ളനിക്കരയിൽ ഏറ്റവും താഴ്ന്ന താപനിലയും രേഖപ്പെടുത്തി, 22 ഡിഗ്രി സെൽഷ്യസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here