ഏഴ് വര്‍ഷം മലയാളികള്‍ എന്നെ ശ്രദ്ധിച്ചതേയില്ല :ദാസേട്ടന്റെ മകനായിട്ടു പോലും

വിജയ് യേശുദാസ് മലയാളത്തെ ഇനി പാടുന്നില്ല എന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍. പിന്നണിഗാനരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയ് മനോഹരമായ ഗാനങ്ങള്‍ മലയാളിക്ക് നല്‍കിയിട്ടുണ്ട്.

മില്ലേനിയം സ്റ്റാര്‍സില്‍ കേട്ടുതുടങ്ങിയതാണ് വിജയ് യേശുദാസിന്റെ ശബ്ദം. വിജയ്യുടെ സിനിമാ സംഗീത ജീവിതം രണ്ട് പതിറ്റാണ്ടു പിന്നിടുമ്പോള്‍ പാട്ടുകളുടെ എണ്ണത്തേക്കാള്‍ ഓര്‍മ്മയില്‍ തങ്ങുന്ന ഇമ്പമേറിയ ഗാനങ്ങള്‍ സമ്മാനിച്ച ഗായകന്‍ എന്ന വിശേഷണമാവും കൂടുതല്‍ അനുയോജ്യം.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളില്‍ പാടിയിട്ടുള്ള ഇദ്ദേഹത്തിന് മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.മലയാളികളുടെ ഗാനഗന്ധര്‍വന്‍ ദാസേട്ടന്റെ മകനായിട്ടു പോലും ഏഴു വര്ഷം തന്റെ പാട്ടുകള്‍ ആരും ശ്‌റദ്ധിച്ചിരുന്നില്ല എന്ന് കൈരളി -സ്വരല പുരസ്‌കാരം ഏറ്റുവാങ്ങുന്ന സമയം വിജയ് പറഞ്ഞിരുന്നു.

നല്ലപാട്ടുകാരനാണ് എന്ന് തെളിയിക്കേണ്ടി വന്നു.കൊലക്കുഴല്‍ വരുന്നവരെ അധികം പടിയിരുന്നില്ല .ഒരുപാട് കഷ്ട്ടപ്പെട്ടിട്ടാണ് ഈ ഇന്‍ഡസ്ട്രിയില്‍ കുറച്ചെങ്കിലും ശ്രദ്ധ നേടാനായത് എന്നദ്ദേഹം പറയുന്നുണ്ട്.

ഇനി മലയാള സിനിമയില്‍ പാടില്ല എന്ന് പറയുമ്പോള്‍ പോലും ആരധകര്‍ പ്രതീക്ഷ കൈവിടുന്നില്ല യേശുദാസിന്റെ മകന്‍ എന്ന പേരിന് പുറമെ വിജയ് യേശുദാസ് ആയി അറിയപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൊലക്കുഴല്‍,അകലെയോ ,മഴകൊണ്ട് മാത്രം ,പൂമുത്തോളേ തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News