‘എന്റെ ലോകമേ..നിനക്ക് ജന്മദിനാശംസകൾ’; ജന്മദിനത്തിൽ പ്രിയപ്പെട്ടവന് ആശംസകൾ നേർന്ന് മേഘ്ന

കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത് ഈ വർഷം ജൂലൈയിലാണ്. ഭാര്യ മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ചിരുവിന്റെ നഷ്ടത്തിന്റെ വേദനയിൽ നിന്നും കരകയറുന്നതേയുള്ളൂ കുടുംബവും. ഇപ്പോഴിതാ, ചിരഞ്ജീവി സർജയുടെ ജന്മദിനത്തിൽ പ്രിയപ്പെട്ടവന് ആശംസകൾ നേരുകയാണ് മേഘ്ന.

“എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നും എപ്പോഴും,” എന്നാണ് മേഘ്ന കുറിച്ചിരിക്കുന്നത്.

അടുത്തിെടെ നടന്ന മേഘ്നയുടെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ കട്ടൌട്ടിന് അരികെ, ചിരു കൂടെയുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ നിറപുഞ്ചിരിയോടെ ഇരിക്കുന്ന മേഘ്നയെയാണ് ചിത്രങ്ങളില്‍ കാണാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News