ഇനി മലയാളത്തിൽ പാടില്ല എന്ന വിവാദ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ് യേശുദാസ്.ഇരുപതു വർഷത്തെ സംഗീത ജീവിതത്തിൽ മലയാളികളുടെ ഇഷ്ട്ടം നേടിയെടുക്കാനായ ഗായകൻ കൂടിയാണ് വിജയ് യേശുദാസ്.ജെ ബി ജങ്ഷനിൽ വിജയ് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നു.
അച്ഛന്റെ പേരുള്ളതുകൊണ്ടു ഈ ഇൻഡസ്ട്രിയിൽ എവിടെ വേണമെങ്കിലും ഈസിയായി കയറി ഇറങ്ങാമല്ലോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് വിജയ് അങ്ങനെയൊരു ലൈസൻസ് ഉണ്ടോ എന്നാണ് ചിരിച്ചു കൊണ്ട് ചോദിക്കുന്നത്.
യേശുദാസിന്റെ മകൻ എന്ന ലേബൽ സഹായിച്ചിട്ടില്ലേ എന്ന ചോദ്യത്തിൽ ആ ലേബൽ ഉണ്ടായിട്ടും ഞാൻ ഒരുപാട് സമയമെടുത്താണ് ഇന്ഡസ്ട്രിയിൽ പേരെടുത്തത് എന്നാണ് വിജയ് മറുപടി പറഞ്ഞത്.ചില പാട്ടുകൾ പാടി തെളിയിക്കേണ്ടി വന്നു,അതിനു ശേഷമാണ് അംഗീകാരം ലഭിച്ചത്.
സ്റ്റേറ്റ് അവാർഡ് കിട്ടുന്നവരെ, ഏകദേശം ഏഴു വർഷത്തോളം വിജയ് യേശുദാസിനെ പാടിക്കണോ എന്നൊരു സംശയം എല്ലാവര്ക്കും ഉണ്ടായിരുന്നു.വിജയ് യേശുദാസിനെ പാടിക്കുന്നതിലും നല്ലതു യേശുദാസ് പാടുന്നതല്ലേ എന്ന് ചിന്തിച്ചവരുണ്ട്.അപ്പയുടെ പേരിൽ താൻ ആരോടും ഇന്നേവരെ പട്ടു ചോദിച്ചിട്ടില്ല.
പക്ഷെ തുടക്കകാലത്ത് രാജസാറും ഔസേപ്പച്ചനുമൊക്കെ അപ്പയെ ഓർത്തിട്ടാകണം പാട്ട് തന്നിട്ടുണ്ടാകുക എന്നും വിജയ് പറയുന്നു. അപ്പയെ ഓര്മ വരുമ്പോൾ ഏതു പാട്ടുപാടും എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് ചന്ദ്രബിംബം എന്ന ഗാനമാണ് വിജയ് യേശുദാസ് മറുപടിയായി പാടിയത്.
ചെറുപ്പത്തിൽ എല്ലാവരും അമ്മയെപോലെയാണ് വിജയ് യേശുദാസ് എന്ന് പറയുമ്പോൾ വലിയ സങ്കടമായിരുന്നു, അച്ഛനെപ്പോലെ ആവണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം.പക്ഷെ ഇപ്പൊ അച്ഛനെപോലെയുണ്ടെന്നു ആരെങ്കിലും പറഞ്ഞാൽ അമ്മക്കും എനിക്കും അത് സങ്കടമാകും എന്ന് വിജയ് തമാശ രൂപത്തിൽ പറയുന്നുണ്ട്
Get real time update about this post categories directly on your device, subscribe now.