പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും

പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ വ‍ഴിയുള്ള നെല്ല് സംഭരണം ചൊവ്വാ‍ഴ്ച മുതല്‍ ആരംഭിക്കും. ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തില്‍ പാലക്കാട് ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ് തീരുമാനം.

സ്വകാര്യമില്ലുകാര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് നെല്ല് സംഭരണത്തില്‍ നിന്ന് മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് സഹകരണ സംഘങ്ങള്‍ വ‍ഴി നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സപ്ലൈകോ -സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സഹകരണസംഘം പ്രതിനിധികളുമാണ് മന്ത്രി പി തിലോത്തമന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.

35 സഹകരണ സംഘങ്ങളാണ് സംഭരണത്തിന് സന്നദ്ധരായി എത്തിയിട്ടുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാ‍ഴ്ച മുതല്‍ സംഭരണം ആരംഭിക്കും. ഇതിനു പുറമെ സപ്ലൈകോയും നേരിട്ട് നെല്ല് സംഭരിക്കുമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് നെല്ലിന് 27. 48 പൈസ ലഭിക്കും. നെല്ലിന്‍റെ ഗുണ നിലവാര പരിശോധന കൃഷിവകുപ്പ്, സപ്ലൈകോ ഉദ്യോഗസ്ഥര്‍ നടത്തും. സ്വകാര്യമില്ലുകാരുടെ പിടിവാശിയില്‍ സംഭരണം വൈകിയതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് സഹകരണസംഘങ്ങള്‍ വ‍ഴി നെല്ല് സംഭരിക്കാനുള്ള തീരുമാനം ആശ്വാസമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News