പ്രിയപ്പെട്ടവന്റെ പിറന്നാൾ; ചിരഞ്ജീവി സർജയുടെ ശവകുടീരം സന്ദർശിച്ച് മേഘ്ന

തെലുങ്ക് നടൻ ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള മരണം ഇപ്പോഴും ആരാധകരുടെ മനസ്സിലൊരു നൊമ്പരമാണ്. ചിരഞ്ജീവി സർജയോടുള്ള ഭാര്യ മേഘ്നയുടെ സ്നേഹമാണ് അതിന് മറ്റൊരു കാരണവും.

ചിരഞ്ജീവിയുടെ 36-ാം പിറന്നാള്‍ ദിനത്തില്‍ മേഘ്ന പ്രിയതമന്റെ ശവകുടീരത്തിലെത്തിയതിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

അടുത്തിടെ നടന്ന മേഘ്നയുടെ ബേബി ഷവറിന് ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ച് ഒപ്പം ചിരിതൂകി ഇരിക്കുന്ന അവരുടെ ചിത്രം പുറത്തു വന്നിരുന്നു.

ചിരഞ്ജീവിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നിറവയറിൽ നിൽക്കുന്നൊരു ചിത്രം നടി പങ്കുവച്ചിരുന്നു.. നിന്റെ അച്ഛൻ എന്നും ഒരു ആഘോഷമായിരുന്നു കുഞ്ഞേ എന്ന തലക്കെട്ടോടെയാണ് മേഘ്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

@shalinismakeupprofile @makeover_by_raghu_nagaraj_n @classycaptures_official

A post shared by Meghana Raj Sarja (@megsraj) on

“എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നും എപ്പോഴും,” എന്നാണ് മേഘ്ന ചിരഞ്ജീവിയുടെ ജന്മദിനത്തില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News