പെണ്ണാൾ മ്യൂസിക് സീരീസിലെ നാലാമത്തെ ഗാനമായ “മാതൃത്വം” പുറത്തിറങ്ങി

നിബന്ധനകളില്ലാത്ത സ്നേഹത്തിൻ്റെ പര്യായമാണ് മാതൃത്വം. അമ്മ മനസ്സിൻ്റെ വ്യത്യസ്തമായ തലം വർണ്ണിക്കുകയാണ് ”പെണ്ണാൾ ” എന്ന മ്യൂസിക് സീരീസിലെ നാലാമത്തെ ഗാനമായ “മാതൃത്വ” ത്തിലൂടെ.

ഷൈല തോമസ്- ഗാനരചന, സംവിധാനം

സുരഭി ലക്ഷ്മി- ക്രിയേറ്റീവ് ഡയറക്ടർ

ഷൈല തോമസ് ഗാനരചനയും സംവിധാനവും നിർവ്വഹിച്ച മാതൃത്വ ത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ ദേശീയ അവാർഡ് ജേതാവായ നടി സുരഭി ലക്ഷ്മിയാണ്.

ഗായത്രി സുരേഷ് – സംഗീത സംവിധാനം

Dr. ഷാനി ഹഫീസ് ആലാപനവും ഗായത്രി സുരേഷ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന മാതൃത്വം, സംഗീത സംവിധായകൻ M ജയചന്ദ്രനും, മജീഷ്യൻ ഗോപിനാഥ് മുതുകാടും, നടനായ അനൂപ് മേനോനും തങ്ങളുടെ പേജുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.

Dr. ഷാനി ഹഫീസ് -ആലാപനം

സുരഭിയുടെ ഒഫീഷ്യൽ യുട്യൂബ് ചാനലായ സുരബീസ് (Surabees) ലാണ് മാതൃത്വം റിലീസ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിനാളുകൾ ഈ ഗാനം കണ്ടു കഴിഞ്ഞു. സുമേഷ് സുകുമാരൻ ക്യാമറ നിർവ്വഹണവും ജിത്തു കെ ജയൻ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. റിസാൽ ജെയ്നിയും അരവിന്ദും ചേർന്ന് എഡിറ്റിംഗ് നിർവ്വഹിച്ച ഈ ഗാനത്തിൽ പ്രധാന വേഷം ചെയ്തത് ദേശീയ അവാർഡ് ജേതാവായ നടി സാവിത്രി ശ്രീധരനാണ്. രഞ്ജു ഗോവിന്ദ്, സുമിത, ബേബി അൽമിത്ര എന്നിവരും വേഷമിടുന്നു.

സ്ത്രീ ജീവിതത്തിന്റെ 5 വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് സീരീസായ പെണ്ണാളിൻ്റെ ആദ്യഘട്ടങ്ങളായ ബാല്യം, കൗമാരം, യൗവ്വനം എന്നിവ ഇതിനകം തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News