സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി അഹാന

സമൂഹമാധ്യമങ്ങളിലൂടെ ഏറെ സൈബര്‍ ആക്രമണം നേരിടുകയും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന നടിയാണ് അഹാന കൃഷ്ണ. പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ ‘എ ലൗ ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്’ എന്ന പേരില്‍ യൂട്യൂബ് വീഡിയോയുമായി അഹാന രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇനി മുതല്‍ ഇത്തരം കമന്റുകള്‍ക്ക് ഇങ്ങനെ ആകില്ല മറുപടി. മറിച്ച് അവരെ ബ്ലോക്ക് ചെയ്യും എന്നാണ് താരം ഇപ്പോള്‍ വ്യക്തമാക്കുന്നത്. പിന്നെ ഈ കമന്റുകള്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അസഭ്യമായ ഒരു കമന്റ് അടക്കം പങ്കുവച്ചായിരുന്നു അഹാനയുടെ പോസ്റ്റ്.

‘സൈബര്‍ അതിക്രമം ഒരു അസുഖമാണെന്നും തീരെ വയ്യാത്ത ആളുകളാണ് അത് ചെയ്യുന്നതെന്നും മനസിലാക്കുക. അങ്ങനെ അവരെ കണ്ടുതുടങ്ങിയാല്‍ പതുക്കെ പതുക്കെ ഒരുകൂട്ടം കോമാളികള്‍ പിച്ചും പേയും പറയുന്നതാണെന്നുള്ള പൊതു കാഴ്ചപ്പാട് ഇതേക്കുറിച്ച് വരും’, എന്നായിരുന്നു എ ലൗ ലെറ്റര്‍ ടു സൈബര്‍ ബുള്ളീസില്‍ അഹാന പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News