ആര്‍എസ്എസ് കേന്ദ്രത്തിലെത്തി തിരുവഞ്ചൂര്‍; നേതാക്കളുമായി രഹസ്യചര്‍ച്ച

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി-ആര്‍എസ്എസ് നേതാക്കളുമായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രഹസ്യ ചര്‍ച്ച നടത്തിയത്. പനച്ചിക്കാട് പഞ്ചായത്തിലെ നേതാക്കളെയാണ് ശനിയാഴ്ച രാവിലെ തിരുവഞ്ചൂര്‍ നേരില്‍ കണ്ടത്.

തിരുവഞ്ചൂരിനൊപ്പം കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പന്‍, പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എബിസണ്‍ കെ എബ്രഹാം എന്നിവരുമുണ്ടായിരുന്നു. പനച്ചിക്കാട് ക്ഷേത്രത്തിന് സമീപത്തെ സേവാഭാരതി ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

സംഘചാലക്മാരായ ഗോള്‍വള്‍ക്കര്‍ ഹെഡ്‌ഗേവാര്‍ & തിരുവഞ്ചൂര്‍ കേരള കോണ്‍ഗ്രസ്സ് കൂടി പോയതോടു കൂടി എല്ലാം മറനീക്കി പുറത്ത് വന്നു തുടങ്ങി- ആര്‍ രാജേഷ് എംഎല്‍എ പ്രതികരിച്ചു.

വി ശിവന്‍കുട്ടിയുടെ പ്രതികരണം

“കൂടണയും വരെ കൂടെയുണ്ട്…” കൂട് ” സംഘപരിവാർ കാര്യാലയത്തിനുള്ളിലാണെന്ന്മാത്രം…!നേമം മണ്ഡലത്തിലെ RSS കാര്യാലയങ്ങളിൽ മാത്രമല്ലതങ്ങൾക്ക് ” പിടിപാടുള്ളത് “എന്ന് കോൺഗ്രസ്സ് തെളിയിച്ചു…”

Posted by V Sivankutty on Saturday, 17 October 2020

ഇരുചേരിയായാണ് പനച്ചിക്കാട്ട് ബിജെപിയുടെ പ്രവര്‍ത്തനം. ഇതില്‍ ഒരു ചേരി തിരുവഞ്ചൂരിനെ പിന്തുണയ്ക്കുന്നവരാണ്. ഇവരാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പനച്ചിക്കാട്ട് ബിജെപിയുടെ വോട്ട് കുത്തനെ കുറഞ്ഞിരുന്നു. ഇത് തിരുവഞ്ചൂരിനാണ് ലഭിച്ചത്.

ബിജെപിയുമായി അഭിപ്രായവ്യത്യാസത്തിലുള്ള അവരുടെ പഞ്ചായത്തംഗത്തെ യുഡിഎഫ് സ്വതന്ത്രയാക്കാനുള്ള നീക്കമാണ് തിരുവഞ്ചൂരിന്റെ സന്ദര്‍ശനത്തിന് പിന്നിലെന്നും സൂചനയുണ്ട്.

പനച്ചിക്കാട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനാണ്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഭരണം അട്ടിമറിക്കുന്നതിനായി അവിശ്വാസപ്രമേയത്തെ പിന്തുണച്ചിരുന്നു. എല്‍ഡിഎഫ് 10 , യുഡിഎഫ് ഒമ്പത്, ബിജെപി മൂന്ന്, ബിഡിജെസ് ഒന്ന് എന്ന ക്രമത്തിലാണ് പഞ്ചായത്തിലെ കക്ഷിനില. പനച്ചിക്കാട് ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തശേഷമായിരുന്നു തിരുവഞ്ചൂരിന്റെ സന്ദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News