പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് ട്രാന്‍സ്ജന്‍ഡര്‍ യുവതി

കൊച്ചി: മരത്തിന് മുകളില്‍ കയറിയ ട്രാന്‍സ്ജന്‍ഡര്‍ യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത് ആശങ്കക്കിടയാക്കി. ആലുവ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. തന്റെ പരാതിയില്‍ പോലീസ് നടപടി വൈകുന്നുവെന്നാരോപിച്ചായിരുന്നു ട്രാന്‍സ്ജന്‍ഡര്‍ അന്നയുടെ ആത്മഹത്യാ ഭീഷണി.അന്നയുടെ തെറ്റിദ്ധാരണ നീക്കിയ പോലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ യുവതിയെ പിന്നീട് താഴെയിറക്കി.

വീടിന് നേരെയുണ്ടായ ഗുണ്ടാ അക്രമണത്തില്‍ നടപടിയാവശ്യപ്പെട്ടായിരുന്നു ട്രാന്‍സ് ജെന്‍ഡര്‍ അന്നാ രാജു ആലുവ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും തന്നെ അധിക്ഷേപിച്ചുവെന്നും ആരോപിച്ചാണ് അന്ന പോലീസ് സ്റ്റേഷന് മുന്നിലെ ആല്‍മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അന്ന താഴെ ഇറങ്ങാന്‍ തയ്യാറായില്ല.പരാതിയില്‍ ഉടന്‍ നടപടിയുണ്ടാവുമെന്ന ഉറപ്പ് നല്‍കിയ ശേഷം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അന്നയെ പിന്നീട് താഴെയിറക്കുകയായിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരാതികള്‍ നേരിട്ട് വാങ്ങാറില്ലെന്നും പോലീസ് സ്റ്റേഷനുമുന്നില്‍ സ്ഥാപിച്ച പ്രത്യേക ബോക്‌സിലിടാന്‍ നിര്‍ദേശിക്കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. പരാതിയുമായി എത്തിയ അന്നയോട് ഇത്തരത്തില്‍ ബോക്‌സിലിടാന്‍ പറഞ്ഞത് അവരെ അപമാനിച്ചതായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും സി ഐ സുനില്‍കുമാര്‍ വിശദീകരിച്ചു.

അന്നയുടെ പരാതിയില്‍ നടപടി ആരംഭിച്ചതായും പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News