ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന് 100 വയസ് തികയുമ്പോൾ സ്വരാജിന് പറയാനുള്ളത്: ഒന്നുമില്ലാത്തവനെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചതും, ഈ ലോകം നിസ്വരുടേതു കൂടിയാണെന്ന് പഠിപ്പിച്ചതും ഈ ചുവന്ന പതാകയാണ്

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന് 100 വയസ് . ഒന്നുമില്ലാത്തവനെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചതും,
ഈ ലോകം നിസ്വരുടേതു കൂടിയാണെന്ന് പഠിപ്പിച്ചതും ഈ ചുവന്ന പതാകയാണ്
ചൂഷണവും അടിച്ചമർത്തലുകളും ജീവിതം നരക തുല്യമാക്കിത്തീർത്ത പട്ടിണിപ്പാവങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നത് ഈ ചുവന്ന പതാകയാണ് …
അനീതിയ്ക്കെതിരെ പൊരുതാനും അന്യായങ്ങൾക്കെതിരെ നിരന്തരം കലഹിയ്ക്കാനും ജനകോടികൾക്ക് ഊർജ്ജമേകിയത്
ഈ ചുവന്ന പതാകയാണ് …
ആകാശത്തോളം ഉയർന്നു നിൽക്കുന്ന അധികാര ശക്തിയുടെ മുന്നിൽ
നിവർന്നു നിൽക്കാനും ശബ്ദമുയർത്താനും സകല മനുഷ്യർക്കും കരുത്തു പകർന്നത്
ഈ ചുവന്ന പതാകയാണ് ..
അപരൻ്റെ വാക്കുകൾ സംഗീതമായി മാറുന്നതും ,
മറ്റുള്ളവരുടെ വേദനകളൊക്കെയും സ്വന്തം ദു:ഖമായി ഭവിയ്ക്കുന്നതും എങ്ങിനെയെന്ന് പഠിപ്പിച്ചത് ഈ ചുവന്ന പതാകയാണ് …..
നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രമുള്ള മനുഷ്യർക്ക് നേടിയെടുക്കാനൊരു ലോകമുണ്ടെന്ന് ഓർമപ്പെടുത്തിയത് ഈ ചുവന്ന പതാകയാണ്…
ചൂഷിതരും നിന്ദിതരും പീഡിതരുമായ മനുഷ്യരെ അവകാശബോധത്തിൻ്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത് ഈ ചുവന്ന പതാകയാണ് …
പരാജയങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുവാനും വിജയം വരെ പൊരുതുവാനുമുള്ള ആത്മവിശ്വാസം പതിതർക്കു പകർന്നു നൽകിയത് ഈ ചുവന്ന പതാകയാണ്.
അതെ ,
പുതിയ ലോകം പിറക്കും വരെ
ചൂഷണം മരിയ്ക്കും വരെ
മർദ്ദകർ തോറ്റു മടങ്ങും വരെ
പോരാട്ടം നിലയ്ക്കില്ല …
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ജന്മശതാബ്ദി ദിനത്തിൽ നമുക്ക് പ്രതിജ്ഞ പുതുക്കാം .
എം. സ്വരാജ്

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന് 100 വയസ് .

ഒന്നുമില്ലാത്തവനെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചതും,
ഈ ലോകം നിസ്വരുടേതു…

Posted by M Swaraj on Saturday, 17 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News