എഎംഎംഎയുടെ ഭാഗമാകണമെങ്കില്‍ നമ്മള്‍ കുറെ ഇമോഷണല്‍ കാര്യങ്ങള്‍ക്ക് നിന്ന് കൊടുക്കേണ്ടിവരും, അങ്ങനെ കുറെ അലിഖിത നിയമങ്ങളുണ്ട്: പാര്‍വതി

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവച്ചശേഷം ഇടവേള ബാബു ഉള്‍പ്പെടെ അസോസിയേഷന്‍റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തനിക്കെതിരെ നടത്തിയ പ്രതികരണങ്ങളോട് പ്രതികരിച്ച് നടി പാര്‍വതി.

ആ സംഘടനയെ കുറിച്ച് എഎംഎംഎ എന്ന് പറയാന്‍ പാടില്ല അമ്മ എന്ന് തന്നെ പറയണം, എന്നിങ്ങനെ കുറെ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം എങ്കില്‍ നമ്മള്‍ ചില ഇമോഷണല്‍ കാര്യങ്ങള്‍ക്ക് നിന്ന് കൊടുക്കണം. എഎംഎംഎയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ എന്നോട് ഒരാള്‍ പറഞ്ഞിട്ടുളള കാര്യമാണ്, എനിക്ക് എഎംഎംഎ എന്ന് പറഞ്ഞാല്‍ കുടുംബമാണ്. താങ്കള്‍ക്ക് അത് ആയിരിക്കും. എനിക്കിതൊരു അസോസിയേഷന്‍ ആണ് എന്ന് ഞാന്‍ അദ്ദേഹത്തോട് തിരിച്ചും പറഞ്ഞിട്ടുണ്ട്.

അതുപോലെ എഎംഎംഎയുടെ ഭാഗമാണെങ്കിലും ജനപ്രതിനിധികളായി ഇരിക്കുന്നവരാണെങ്കില്‍ അവരുടെ പ്രതികരണങ്ങള്‍ക്ക് കുറച്ചുകൂടെ ഉത്തരവാദിത്വം കാണിക്കണം. അവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും പാര്‍വതി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ

എനിക്ക് എടുത്ത് പറയേണ്ട കാര്യമാണ്. എംഎല്‍എയാണ് പബ്ലിക്കിനെ റെപ്രസെന്റ് ചെയ്യുന്ന ആള്‍ക്കാരാണ്. അവര്‍ ആളുകളോട് സംസാരിക്കുന്നത് ഇതില്‍ അങ്ങനെ പ്രശ്‌നമുണ്ടെന്ന് ഉന്നയിച്ച്‌ ഞാന്‍ രാജിവെച്ച്‌ പോയി എന്ന് പറയുമ്ബോള്‍ ടിആര്‍പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയിട്ടാണെന്ന് പറഞ്ഞ എംഎല്‍എയാണ് ഗണേഷ് കുമാര്‍. അതേപോലെ എഎംഎംഎ എന്ന് പറയാന്‍ പാടില്ല അമ്മ എന്ന് തന്നെ പറയണം. അങ്ങനത്തെ കുറെ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം എങ്കില്‍ നമ്മള്‍ ചില ഇമോഷണല്‍ കാര്യങ്ങള്‍ക്ക് നിന്ന് കൊടുക്കണം. എഎംഎംഎയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ എന്നോട് ഒരാള്‍ പറഞ്ഞിട്ടുളള കാര്യമാണ്, എനിക്ക് എഎംഎംഎ എന്ന് പറഞ്ഞാല്‍ കുടുംബമാണ്. താങ്കള്‍ക്ക് അത് ആയിരിക്കും. എനിക്കിതൊരു അസോസിയേഷന്‍ ആണ് എന്ന് ഞാന്‍ അദ്ദേഹത്തോട് തിരിച്ചും പറഞ്ഞിട്ടുണ്ട്.

ഒരു അസോസിയേഷന്‍ എന്ന് പറയുമ്ബോള്‍ ഒരു റെസ്‌പെക്റ്റ് ഉണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും മേലോട്ടാണ് ഞാന്‍ കാണുന്നത്. ഒരു അസോസിയേഷന്‍ ചെയ്യേണ്ട ഉത്തരവാദിത്വം തലപ്പത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍, അല്ലെങ്കില്‍ വളരെ അധികം സ്വാധീനം ചെലുത്തുന്ന ആള്‍ക്കാര്‍, ഇവര്‍ക്ക് എല്ലാവര്‍ക്കുമുളള പവറിന് ഒപ്പം വരുന്നൊരു കാര്യമാണ്, ഗ്രേറ്റ് റെസ്‌പോണ്‍സിബിലിറ്റി. ഗ്രേറ്റ് പവര്‍ കം ഗ്രേറ്റ് റെസ്‌പോണ്‍സിബിലിറ്റി എന്ന് പറയുന്ന കാര്യം. അത് അവര്‍ മനസിലാക്കുക. പക്ഷേ അവര്‍ ഒരു പൗരന്‍ എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്വ ബോധം പോലും കാണിക്കുന്നില്ല. എംഎല്‍എ എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച്‌ സംസാരിക്കണം എന്നാണ് എനിക്ക് അവരോട് പറയാനുളളത്.

അമ്മ സംഘടനയില്‍ നിന്ന് പാര്‍വതി രാജിവെച്ച വിഷയം സംബന്ധിച്ച ചോദ്യത്തിനായിരുന്നു കഴിഞ്ഞ ദിവസം പരിഹാസ രൂപേണ ഗണേഷ് കുമാര്‍ മറുപടി നല്‍കിയത്. ‘എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ?’ എന്നാണ് പാര്‍വതിയെ പരിഹസിച്ച്‌ ഗണേഷ് കുമാര്‍ പറഞ്ഞത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്സില്‍ നടി ഭാവനയെ മരിച്ചുപോയവരോട് താരതമ്യം നടത്തിയതിനെ തുടര്‍ന്നാണ് പാര്‍വതി അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ചത്. ഭാവനയെ മരിച്ചു പോയ ആളുമായി താരതമ്യം ചെയ്ത ഇടവേള ബാബു രാജിവെക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News