ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയുടെ മകനെതിരെ ബലാത്സംഗത്തിന് കേസ്

ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ് തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്. 2015 മുതൽ താൻ മഹാക്ഷെയുമായി അടുപ്പമുണ്ടായിരുന്നെന്നും ഒരിക്കൽ ശീതളപാനീയത്തിലൂടെ മയക്കുമരുന്ന് നൽകി സമ്മതമില്ലാതെ ശാരീരിക ബന്ധം നടത്തിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു..

മിഥുനിന്റെ ഭാര്യയും മുൻനടിയുമായ യോഗിതാ ബാലിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

വിവാഹം കഴിക്കാമെന്ന് ധരിപ്പിച്ച് തുടർച്ചയായി മൂന്നു വർഷക്കാലം ലൈംഗിക ചൂഷണത്തിന് വിധേയയാക്കി. അവസാനം വേറൊരാളെയാണ് മഹാക്ഷയ് വിവാഹം കഴിച്ചതെന്നുമാണ് നടിയുടെ പരാതി. ഇതിനിടയിൽ ഗർഭിണിയായ തന്നെ ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും അമ്മ യോഗിതയുടെ അറിവോടെയായിരുന്നു ഇതെന്നും പരാതിപ്പെടുന്നു.

ഇതിനിടെ ഡൽഹിയിലേക്ക് താമസം മാറ്റിയ നടി അവിടത്തെ കോടതിയിൽ മഹാക്ഷയിനെതിരേ പരാതി നൽകിയെങ്കിലും സംഭവം നടന്നത് മുംബൈയിലായതിനാൽ അവിടെ പരാതി നൽകാനായിരുന്നു നിർദേശം ലഭിച്ചത്. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. ഇതനുസരിച്ചാണ് യുവതി മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here