ആലായാല്‍ തറ വേണ്ടെന്ന് ഇവര്‍; വൈറലായി കേട്ടുപതിഞ്ഞ ഗാനത്തിന്‍റെ ഫ്യൂഷന്‍

ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം ആലിന് ചേര്‍ന്നൊരു കുളവും വേണം… മലയാളികളുടെ നാവിന്‍ തുമ്പില്‍ എപ്പോ‍ഴുമുണ്ടാവുന്ന പാട്ടിന് പുതിയ കാലത്ത് പുതിയ ഈരടികളുമായി എത്തിയിരിക്കുകയാണ് സൂരജ് സന്തോഷ്.

ആലായാല്‍ തറവേണം എന്ന പാട്ടിന്‍റെ വരികള്‍ ഒരുപാട് ഫ്യൂഡല്‍ ധാരണകളുടെ അടയാളപ്പെടുത്തലും പുതിയ കാലത്തെ സമൂഹത്തിന് ആവശ്യമില്ലാത്തതുമായ ആശയങ്ങളാണ് പാട്ടിലൂടെ സംവദിക്കുന്നത്.

അതുകൊണ്ടുതന്നെ പാട്ടിന്‍റെ വരികളെ പ്രശ്നല്‍ക്കരിക്കുകയാണ് ആലായാല്‍ തറ വേണോ എന്ന ഫ്യൂഷനിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. പാട്ടിന്‍റെ വരികളെയെല്ലാം ചോദ്യരൂപത്തില്‍ സമീപിക്കുന്ന പുതിയ ഫ്യൂഷന്‍റെ വരികള്‍ എ‍ഴുതിയിരിക്കുന്നത് ശ്രുതി നമ്പൂതിരിയും, സൂരജ് സന്തോഷും ചേര്‍ന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News