കൊവിഡ് രോഗമുക്തര്‍ ഇക്കാര്യങ്ങള്‍ ചെയ്യുക; വീഡിയോയുമായി തമന്ന

കൊവിഡ് രോഗമുക്തയായ തമന്ന ശരീര സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചു. വര്‍ക്കൗട്ട് വീഡിയോയാണ് തമന്ന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതിയ ചുവടുകള്‍ വച്ച് എന്റെ സ്റ്റാമിന വീണ്ടെടുക്കാനുള്ള സമയമാണിത്. കൊറോണ വൈറസില്‍ നിന്ന് മുക്തരായതിന് ശേഷം ഇത് വളറെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പഴയതുപോലെ തുടരുക, പക്ഷേ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നുന്നുണ്ടെന്ന് ഉറപ്പാക്കുക’ തമന്ന കുറിക്കുന്നു.

ഹൈദരാബാദില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തെന്നിന്ത്യന്‍ താരം തമന്ന രോഗമുക്തയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here