സ്വന്തം വീട്ടിലെ ഒരാള്‍ക്ക് ഈ അവസ്ഥ വരുമ്പോള്‍ മാത്രമേ ഗൗരവം മനസ്സിലാകൂ.. മറുപടിയുമായി സനുഷ

വിഷാദരോഗത്തെ അതിജീവിച്ച അനുഭവം പങ്കുവച്ച സനുഷയെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നത്. ഈ കമന്റുകള്‍ ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവച്ച് സനുഷ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.

സനുഷയുടെ വാക്കുകള്‍: ”താന്‍ വളരെ സത്യസന്ധമായി പറഞ്ഞ കാര്യങ്ങളാണിത്. താന്‍ അനുഭവിച്ച അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ടാകും. അവര്‍ക്ക് പ്രചോദനമാകട്ടെ എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്ത കുറേ ആളുകള്‍ അത് മോശമായി ചിത്രീകരിക്കുന്നു. അതില്‍ സങ്കടമുണ്ട്.

സ്വന്തം വീട്ടിലെ ഒരാള്‍ക്ക് ഈ അവസ്ഥ വരുമ്പോള്‍ മാത്രമേ അവര്‍ക്ക് ഇതിന്റെ ഗൗരവം മനസ്സിലാകൂ. ചില വിഡ്ഢികള്‍ ഈ മാനസിക പ്രശ്‌നത്തെക്കുറിച്ച് തുറന്നു പറയുന്നതിനെ എങ്ങനെയാണ് നോക്കി കണാണുന്നതെന്ന്. ഇങ്ങനെയാണ് അവരുടെ പെരുമാറ്റം. പലരെയും അവര്‍ നശിപ്പിക്കുന്നത് ഇങ്ങനെയാണ്. സത്യത്തിനും സൗഖ്യത്തിനും ഉപരിയായി ഇത്തരം ദുരവസ്ഥകളാകും നമ്മുടെ സമൂഹത്തില്‍ കൂടുതലായി ഉണ്ടാകുക, കാരണം ഇത്തരം രോഗികളായ ചില ആള്‍ക്കാര്‍ ഇവിടെ ഉള്ളതുകൊണ്ട്.

എനിക്ക് അവരോട് സഹതാപം മാത്രമാണുള്ളത്. അവര്‍ ബുദ്ധിയും ബോധവും തികഞ്ഞവരാണെന്ന് കരുതുന്നു. പക്ഷേ വിവരം ഇല്ലായ്മയമ അവരെ ബാധിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാത്തത് നല്ലതാണ്, ഞാന്‍ നിങ്ങളില്‍ ഇതുണ്ടാകാനും പ്രാര്‍ത്ഥിക്കുന്നില്ല, കാരണം നിങ്ങള്‍ക്കൊന്നും അതിജീവിക്കാന്‍ കഴിയില്ല. നിരാശ, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ നമ്മളെല്ലാവരും കടന്നുപോകുന്ന വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ്. നിങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ വിഡ്ഢിത്തവും കൊണ്ട് മിണ്ടാതിരിക്കുകയെങ്കിലും ചെയ്യുക.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here