കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: നിലമേലില്‍ ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ അച്ഛന്റെ ശ്രമം. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുഞ്ഞിനെ രക്ഷിച്ചു. എലിക്കുന്നാംമുകള്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു അതിക്രമം. മദ്യപിച്ചെത്തിയ മുഹമ്മദ് ഇസ്മയില്‍ ഭാര്യയുമായി വഴക്കിട്ടു, വീടു തല്ലിത്തകര്‍ത്തു. മൂന്നു മക്കളില്‍ ഏറ്റവും ഇളയവനെയും എടുത്തുകൊണ്ടു വീട്ടില്‍നിന്നിറങ്ങി.

നിലവിളിച്ചു കൊണ്ട് പിന്നാലെ ഭാര്യയും ഓടിയെത്തി. തൊട്ടടുത്തുള്ള കുളക്കരയിലെത്തിയ ഇസ്മയില്‍ മകനെ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കുളത്തില്‍ ചാടി കുട്ടിയെ രക്ഷിച്ചു.

വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് സ്ഥലത്തുനിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തു. ബാലനീതി നിയമപ്രകാരമുള്ള കേസിനൊപ്പം വധശ്രമവും ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News