യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിന്റെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്തെന്ന് എം എം ഹസ്സൻ പറഞ്ഞു.

യു ഡി എഫ് ജില്ലാ കമ്മറ്റികളിൽ മാറ്റം വരുത്തുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി. പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

യു ഡി എഫി നു പ്രതിസന്ധി ഇല്ലെന്നും പ്രതിസന്ധി എൽ ഡി എഫിൽ ആണെന്നും പി കെ കുഞ്ഞാലിക്കുട്ടി.
കെ.എം മാണിയും എ കെ. ആൻ്റണിയും എൽഡിഫിൽ നിന്ന് രണ്ട് വർഷത്തിനകം തിരിച്ചു വന്നു. ജോസ് കെ.മാണിയും അധികകാലം തുടരില്ല.
മാണിസാറിന് സാധിക്കാത്തത് ജോസ് കെ.മാണിക്ക് സാധിക്കുമോയെന്നും കുഞ്ഞാലിക്കുട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here