മുംബൈ -പുണെ വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ കോവിഡ് പരിശോധിക്കാം

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനാ കേന്ദ്രത്തിന് തുടക്കമായി. വിമാനത്താവളം വഴി പുറത്തേക്കുപോകുന്ന യാത്രക്കാര്‍ക്കാണ് ഇതിനായി അവസരമൊരുക്കിയിരിക്കുന്നത്.

യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം തന്നെ വെബ്‌സൈറ്റിലും വിവരങ്ങള്‍ നല്‍കണം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലെ നാലാം നിലയിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന സൗകര്യം തുടക്കത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കു മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

പുണെ വിമാനത്താവളത്തിലും അന്തര്‍ദ്ദേശീയ യാത്രക്കാര്‍ക്കായി ഉടന്‍ തന്നെ വാക്ക്-ഇന്‍ കോവിഡ് -19 പരിശോധന കേന്ദ്രം ആരംഭിക്കും. അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 15 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നല്‍കുന്ന ആര്‍ടി-പിസിആര്‍ പരിശോധനയായിരിക്കും ലഭ്യമാകുക. ടെസ്റ്റ് നടത്തുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു യാത്രക്കാരനും ടെസ്റ്റ് പ്രീ-ബുക്ക് ചെയ്യുകയോ ലോഞ്ചിലെ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News