
തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും ഭാര്യയ്ക്കും ഇത് സന്തോഷത്തിന്‍റെ ദിവസങ്ങളാണ്. ലൈഫ് പദ്ധതി പ്രകാരം വീടു ലഭിക്കുന്നതിനു മുന്‍പ് വരെ സ്വന്തം വീട്ടു മുറ്റത്തുവച്ച് മകളുടെ വിവാഹം നടത്താന്‍ കഴിയുമെന്ന് ഇവര്‍ പ്രതീക്ഷിച്ചതല്ല. ആ കല്യാണ വിശേഷത്തിലേക്ക്.
കൊവിഡ് പശ്ചാത്തലത്തില്‍ ആളും ആരവവുമില്ല. കൊട്ടും കുരവയുമില്ല. പക്ഷെ വീടിന്‍റെ മുറ്റത്ത് തന്നെ ഒരു കല്യാണ പന്തലൊരുങ്ങി. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച ചന്ദ്രന്‍റെയും ഓമനയുടേയും മകളുടെ കല്യാണമാണ് നാളെ. സ്വന്തം വീടിന്‍റെ മുന്‍പില്‍ വച്ച്തന്നെ മകളുടെ കല്യാണം നടത്താന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ചന്ദ്രനും ഭാര്യ ഓമനയും.
വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സര്‍ക്കാരിനോടുള്ള സ്നേഹവും സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നില്ല. വീടിനു മുന്നില്‍ വച്ച് തന്നെ കല്യാണം നടക്കുന്നതിന്‍റെ സന്തോഷം മകള്‍ രോഹിണിക്കുമുണ്ട്.
വീടില്ലാതിരുന്ന ചന്ദ്രനും കുടുംബത്തിനും ലൈഫ് പദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. വീടിന്‍റെ പാല്കാച്ചലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ചന്ദ്രന്‍റെ വീട്ടിലെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here