‘ഫെമിനിസ്റ്റുകള്‍ എന്തിനാണ് ക്ലീവേജ് കാണിക്കുന്നത്’?; മറുപടിയുമായി സോന മൊഹപത്ര

തന്‍റെ നിലപാട് തുറന്ന് പറയുന്നതിന്റെ പേരില്‍ പതിവായി സൈബര്‍ ആക്രമണങ്ങള്‍ക്കിരയാകുന്നയാളാണ് ബോളിവുഡ് ഗായിക സോന മൊഹപത്ര.

ഇപ്പോ‍ഴിതാ ട്വിറ്ററിലൂടെ അധിക്ഷേപകരമായി കമന്റിട്ടയാള്‍ക്ക് സോന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഫെമിനിസം എന്നത് ക്ലീവേജ് കാണിക്കാനുള്ള ലൈസന്‍സ് ആണെന്ന കമന്റിനെതിരെയായിരുന്നു സോനയുടെ മറുപടി. ‘യോഗി യോഗി’ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തത്.

പുരുഷന്‍മാരെ തോല്‍പ്പിക്കാന്‍ എന്തിനാണ് എല്ലാ ഫെമിനിസ്റ്റുകളും ക്ലീവേജ് കാണിച്ച് നടക്കുന്നത്. നിങ്ങള്‍ ബോളിവുഡിലെ ചില ഗ്രൂപ്പുകളുടെ ചൂഷണങ്ങള്‍ക്ക് ഇരയാണെന്നാണ് അഭിമുഖങ്ങള്‍ കണ്ടതിന് ശേഷം തോന്നിയത്. അതേ ഗ്രൂപ്പിനെ ആകര്‍ഷിക്കാന്‍ വേണ്ടി വീണ്ടും എന്തിനാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. എന്ത് വിരോധാഭാസമാണിത്- എന്നായിരുന്നു ട്വീറ്റ്.

‘നിങ്ങളുടെ തലച്ചോറിനുള്ളിലെ ക്ലീവേജുകള്‍ ആദ്യം ചികിത്സിച്ച് മാറ്റു. ബോളിവുഡ് ഗ്യാങ്ങിനെ ആകര്‍ഷിക്കുന്ന ഫെമിനിസ്റ്റുകളെ നിങ്ങള്‍ ഒഴിവാക്കിക്കോളു’- എന്നായിരുന്നു ഈ കമന്‍റിന് നല്‍കിയ മറുപടി. സോനയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here