കൊവിഡ് പ്രതിരോധം: സംസ്ഥാനത്തെ തുടര്‍ച്ചയായി അപമാനിച്ച് കേന്ദ്രം

ദില്ലി: കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി അപമാനിച്ച് കേന്ദ്രസര്‍ക്കാര്‍.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വലിയ വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. തുടക്കത്തില്‍ കൊവിഡ് നിയന്ത്രിക്കുന്നതില്‍ കേരളം മികച്ചു നിന്നിരുന്നു. എന്നാല്‍ പിന്നീട് ഗുരുതരമായ അശ്രദ്ധയുണ്ടായി. ഇതിന് കേരളം വില കൊടുക്കേണ്ടി വന്നുവെന്നും ഹര്‍ഷ് വര്‍ധന്‍ കുറ്റപ്പെടുത്തി. പ്രതിവാര സമൂഹ മാധ്യമ സംവാദ പരിപാടിയായ സണ്‍ഡേ സംവാദില്‍ ആയിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

അതേസമയം, ഹര്‍ഷ് വര്‍ധന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധതലങ്ങളില്‍ നിന്ന് ഉയരുന്നത്. ഹര്‍ഷ് എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. എന്നാല്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാനെന്ന് ഡോ. മുഹമ്മദ് ആഷില്‍ അഭിപ്രായപ്പെട്ടു.

Harsh Vardhan എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം but കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കിൽ അത് കൃത്യമായി…

Posted by Mohammed Asheel on Sunday, 18 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News