കൊവിഡ് രണ്ടാം തരംഗം; യുഎഇയില്‍ ആശങ്ക

ദുബായ്: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത് ശനിയാഴ്ചയാണ്. ഇന്നലെ 1,538 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ ദിവസം 1,411 പേര്‍ രോഗമുക്തി നേടിയതായും കണക്കില്‍ വ്യക്തമാക്കുന്നു.

ഈ സമയത്തിനുള്ളില്‍ നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 7,574 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ ആരും തന്നെ ഗുരുതരാവസ്ഥയിലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനിടെ രാജ്യത്ത് കൊവിഡ് വാക്‌സിന്റെ വരവും ഏറെ പ്രതീക്ഷയോടെയാണ് യുഎഇ നിവാസികളും ഭരണകൂടവും നോക്കിക്കാണുന്നത്. ഇതിനോടകം റഷ്യയുടേയും ചൈനയുടേയും വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണത്തിലാണ് രാജ്യമുള്ളത്.

കഴിഞ്ഞ മാസം അടിയന്തര ഘട്ടത്തില്‍ കോവിഡ് -19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് യുഎഇ അനുമതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News