കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

രാജ്യത്തിന്റെ ജിഡിപി അതിവേഗം കുറയുന്നത്, പ്രതിശീര്‍ഷ ജിഡിപി ബംഗ്ലാദേശിനേക്കാള്‍ താഴത്തേക്ക് കൂപ്പുകുത്തുന്നത്, സയന്റിഫിക് ടെമ്പര്‍ സൂചികയിലെയും പത്രസ്വാതന്ത്ര്യ സൂചികയിലെയും താഴ്ന്ന സ്ഥാനം തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

രാജ്യത്തിന്റെ സ്വാതന്ത്ര്യം ഈ നിലയില്‍ എത്തിച്ചവരില്‍ നിന്നും തിരിച്ചെടുക്കേണ്ട സമയം ആയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

രാജ്യത്തെ യുവജനതയ്ക്ക് ഈ ദേശീയ മുന്നേറ്റത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020-2021 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച -10.3 ശതമാനമായിരിക്കുമെന്ന് ഐ.എം.എഫിന്റെ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ നേരത്തെയും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News