‘ലക്ഷ്‍മി ബോംബി’നെതിരെ പൊട്ടിത്തെറി

അക്ഷയ് കുമാര്‍ നായകനാവുന്ന ‘ലക്ഷ്മി ബോംബ്’ ദീപാവലി റിലീസ് ആയി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ‍റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ റിലീസിന് മൂന്നാഴ്ച മാത്രം ശേഷിക്കെ ട്വിറ്ററില്‍ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി എത്തിയിരിക്കുകയാണ് ചിലര്‍.

ഹിന്ദു മതവിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നുവെന്നും ‘ബോംബ്’ എന്ന വാക്കിനൊപ്പം ഹിന്ദു ദേവതയുടെ പേര് ചേര്‍ത്തുവച്ചത് അപമാനിക്കലാണെന്നുമു‍ള്ള രണ്ട് തരം ആരോപണങ്ങളാണ് ചിത്രത്തിനു നേരെ ഉയരുന്നത്.

ഒപ്പം ചിത്രത്തിലെ നായികാ നായക കഥാപാത്രങ്ങളുടെ പേരുകള്‍ ഉയര്‍ത്തി ചിത്രം ‘ലവ് ജിഹാദി’നെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപണങ്ങളുയരുന്നു. ‘ആസിഫ്’ എന്നാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരെന്നാണ് കരുതപ്പെടുന്നത്. നായിക കിയാര അദ്വാനിയുടെ കഥാപാത്രത്തിന്‍റെ പേര് ‘പ്രിയ’യെന്നും.

ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിനു പിന്നാലെ ആയിരക്കണക്കിന് ട്വീറ്റുകളാണ് സമാനരീതിയില്‍ ഉണ്ടായത്. #ShameOnUAkshayKumar, #BoycottLaxmmiBomb എന്നീ ഹാഷ് ടാഗുകള്‍ ചിത്രത്തെയും അക്ഷയ് കുമാറിനെയും എതിര്‍ത്ത് സ്ഥാനം പിടിച്ചപ്പോള്‍ അക്ഷയ് കുമാര്‍ ആരാധകര്‍ എതിര്‍ ഹാഷ് ടാഗുമായി രംഗത്തെത്തി. #WeLoveUAkshayKumar എന്ന ടാഗില്‍ നിരവധി ട്വീറ്റുകളുമായി അവരും രംഗത്തെത്തി.


തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘മുനി 2: കാഞ്ചന’യുടെ റീമേക്ക് ആയ ചിത്രം രാഘവ ലോറന്‍സ് തന്നെയാണ് സംവിധാനം ചെയ്യുന്നത് . കിയാര അദ്വാനി നായികയാവുന്ന ചിത്രത്തില്‍ തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 13 വര്‍ഷം മുന്‍പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Download App

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News