വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതി; മിഥുൻ ചക്രബർത്തിയുടെ മകനെതിരെ കേസ്

പ്രമുഖ നടൻ മിഥുൻ ചക്രബർത്തിയുടെ മകന്‍ മഹാക്ഷയ് ചക്രബർത്തി തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ മുംബെെ പൊലീസ് കേസെടുത്തു.

മിഥുൻ ചക്രബർത്തിയുടെ ഭാര്യ യോഗിത ബാലിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 38കാരിയായ യുവതി നൽകിയ പരാതിയിൽ വ്യാഴാഴ്ചയാണ് ഓഷിവാര പൊലീസ് കേസെടുത്തത്.

2015ൽ മഹാക്ഷയ് വാങ്ങിയ ഫ്ലാറ്റില്‍ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നുവെന്നും ഇവിടെവെച്ച് മഹാക്ഷയ് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് യുവതി ഗർഭിണിയായതോടെ മഹാക്ഷയ് ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു. ഇതിനായി ഗുളികയും നൽകിയതായി യുവതി ആരോപിച്ചു. തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ മഹാക്ഷയ് നിരസിച്ചതായി യുവതി ആരോപിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചപ്പോൾ യോഗിത ബാലി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here