കൊവിഡ് പ്രതിരോധം: സംസ്ഥാനത്തെ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍; സമരപരിപാടികളും കൂടിചേരലുകളും രോഗവ്യാപനത്തിന് ഇടയാക്കി; ഇതാണ് ഹര്‍ഷ് വര്‍ധന്‍ ചൂണ്ടിക്കാണിച്ചതെന്ന് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നിഷേധിച്ചെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍.

സംസ്ഥാനത്തെ സമരപരിപാടികളും ഓണക്കാലത്തെ കൂടിചേരലുകളും കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കി. ഇക്കാര്യമാണ് ഹര്‍ഷ് വര്‍ധന്‍ ചൂണ്ടിക്കാണിച്ചതെന്നും മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ എന്നും പ്രശംസിച്ച വ്യക്തിയാണ് ഹര്‍ഷ് വര്‍ധന്‍ എന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ട്വിറ്ററിലെ പരാമര്‍ശങ്ങള്‍ നീക്കുമെന്ന് ഹര്‍ഷ് വര്‍ധന്‍ അറിയിച്ചെന്നും മന്ത്രി ശൈലജ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here