നിമിഷയും സുരാജും വീണ്ടും ഒന്നിക്കുന്നു; ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനു’മായി ജിയോ ബേബി

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം നിമിഷയും സുരാജും ഒന്നിക്കുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജാണ് പുറത്തിറക്കിയത്.

All the best to #SurajVenjaramoodu, #NimishaSajayan, #JeoBaby, #MankindCinemas and the entire team of…

Posted by Prithviraj Sukumaran on Sunday, 18 October 2020

വധുവരന്മാരുടെ കല്യാണ ഫോട്ടോയുമായാണ് ഫസ്റ്റ് ലുക്ക്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ്.

സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും ജിതിന്‍ ബാബു കലാസംവിധാനവും നിര്‍വഹിക്കുന്നു.

ശ്രദ്ധിക്കപ്പെട്ട ‘രണ്ട് പെണ്‍കുട്ടികള്‍’,’കുഞ്ഞുദൈവം’ എന്നി ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. മുന്‍ ചിത്രമായ ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ കൊവിഡ് കാലത്ത് നേരിട്ട് ടെലിവിഷന്‍ റിലീസ് ചെയ്ത ആദ്യ മലയാളചിത്രവുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News