രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ സഹായിക്കും

പനീർ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പാലുല്പ്പന്നമാണ്. പ്രോട്ടീന്റെ കലവറയായ പനീർ, സസ്യഭുക്കുകൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.100 ഗ്രാം പനീറിൽ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  സാലഡിൽ ചേർത്തും വേവിക്കാതെയും പനീർ കഴിക്കാവുന്നതാണ്.

പനീറിൽ അടങ്ങിയ ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും സഹായിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. പാൽ അലർജിയുള്ള കുട്ടികൾക്കും പനീർ നൽകാം. അങ്ങനെ ആവശ്യമുള്ള പോഷകങ്ങൾ അവർക്കു ലഭിക്കും.

കാൽസ്യത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീർ. ദിവസവും ആവശ്യമുള്ളതിന്റെ 8 ശതമാനം കാൽസ്യം പനീറിൽ ഉണ്ട്. എല്ലുകൾക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീർ ഏറെ ഗുണകരമാണ്.

രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ സഹായിക്കും. ധാരാളം മഗ്നീഷ്യം അടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും നല്ലത്. പനീറിൽ മാംസ്യം ധാരാളം ഉള്ളതിനാൽ രക്തത്തിലേക്ക് പഞ്ചസാരയെ പുറത്തു വിടുന്നത് സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നതിനെയും കുറയുന്നതിനെയും തടയുന്നു. പനീറിലടങ്ങിയ ഫോസ്ഫറസ് ദഹനത്തിനു സഹായിക്കുന്നു. മഗ്നീഷ്യം മലബന്ധം തടയുന്നു.

ഗർഭിണികൾക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വൈറ്റമിനായ ഫോളേറ്റുകൾ പനീറിൽ ധാരാളം ഉണ്ട്. ഇത് ഭ്രൂണ വളർച്ചയെ സഹായിക്കുന്നു. അരുണരക്താണുക്കളുടെ നിർമാണത്തിനും ഇത് സഹായകം.പ്രോട്ടീൻ ധാരാളം അടങ്ങിയ പനീർ ഏറെ നേരം വിശക്കാതിരിക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ ലിനോലെയ്ക് ആസിഡും പനീറിൽ ധാരാളമുണ്ട്.

പനീറിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനത്തിനു സഹായിക്കുന്നതോടൊപ്പം ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും അങ്ങനെ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നുആരോഗ്യവും തിളക്കവും ഉള്ള ചർമവും തലമുടിയും സ്വന്തമാക്കാൻ പനീർ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ ഇവയെല്ലാം ഇതിനു സഹായിക്കുന്നു. പനീറിൽ ജീവകം ബി ധാരാളം ഉണ്ട്.

വിലകൊടുത്തു വാങ്ങുന്നതിനു പകരം വീട്ടിൽ തന്നെ പനീർ ഉണ്ടാക്കാം. ഒരു ലിറ്റർ പാലിൽ നിന്ന് 100 ഗ്രാം പനീർ ലഭിക്കും. പാൽ തിളപ്പിച്ച ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരു ചേർക്കുക. കുറച്ചു സമയത്തിനു ശേഷം പാൽ പിരിഞ്ഞ് ഏതാണ്ട് തൈരു പോലെ ആയ ശേഷം ഇത് ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞ് തൂക്കിയിടുക. വെള്ളം മുഴുവൻ വാര്‍ന്നു പോയ ശേഷം ഇത് ഒരു കട്ടിയുള്ള പാത്രത്തിനടിയിൽ അമർത്തി വയ്ക്കുക. പനീർ റെഡിയായി കഴിഞ്ഞു. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പനീർ ഉപയോഗിച്ച് നിരവധി വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.

പനീറിൽ കൊഴുപ്പിന്റെ അംശം കൂടുതലായതിനാൽ ഒരുപാട് അളവിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വണ്ണം കൂടുതൽ ഉള്ളവരും ഹൃദയസംബന്ധമായ രോഗമുള്ളവരും കുറച്ചു മാത്രം ഉപയോഗിക്കുക.

ഇന്ന് നമ്മൾ ഉണ്ടാക്കുന്നത് പനീർ വിഭവമായ പനീർ ലസൂണി ആണ് .

ആവശ്യമുള്ളത്

1)ഓയിൽ
2)ജീരകം
3)ഏലക്ക
4)ഉള്ളി
5)തക്കാളി
6)വെളുത്തുള്ളി
7)ഇഞ്ചി
8)കാഷ്യൂനട്ട്
9)മല്ലിപൊടി
10)മുളകുപൊടി
11)മഞ്ഞ് പൊതി
12)വറ്റൽ മുളക്
13)ഉപ്പ്
14)വെള്ളം
15)പച്ചമുളക്
16)തൈര്
17)പഞ്ചസാര
18)ഗരം മസാല
19)കസൂരി മേത്തി
20)പനീർ
21)ഫ്രഷ് ക്രീം
22)ബട്ടർ
23)മല്ലിയില

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പത്രത്തിൽ 1 സ്പൂൺ ഓയിൽ ചൂടാക്കുക.ഓയിൽ ചൂടായതിനു ശേഷം അതിലേക്ക് 1 സ്പൂൺ ജീരകം 2 ഏലക്ക എന്നിവ ഇട്ട ശേഷം അതിലേക്ക് 3 ഉള്ളി 5 തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക. അത് മൂത്ത ശേഷം അതിലേക്ക് 10 അല്ലി വെളുത്തുള്ളി 1 കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് 12 കാഷ്യു നട്ടും അര സ്പൂൺ മല്ലിപൊടി കാൽ സ്പൂൺ മഞ്ഞപ്പൊടി 1 സ്പൂൺ മുളകുപൊടി 4 വറ്റൽ മുളക് ആവശ്യത്തിന് ഉപ്പും ചേർത്ത് അല്പം വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് 10 മിനിറ്റ് അടച്ചുവെച്ചു മൂപ്പിക്കുക.

ചൂടാറിയതിനു ശേഷം അത് നന്നായി അരച്ചെടുക്കുക.

ഇനി വേറൊരു പാത്രത്തിൽ രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഒരു സ്പൂൺ ജീരകം ചേർത്ത് നന്നായി മൂപ്പിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും അല്പം ഇടുക. അതു നന്നായി നിനക്ക് ശേഷം അതിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. അത് മൂത്ത ശേഷം അതിലേക്ക് നേരത്തെ അരച്ചുവെച്ച അരപ്പ് ചേർക്കുക. ഇതിലേക്ക് അര കപ്പ് തൈരും ഒരു സ്പൂൺ ഗരംമസാലയും ഒരു സ്പൂൺ കസൂരിമേത്തി യും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാരയും കൂടി ചേർക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ പനീർ കഷ്ണങ്ങൾ ചേർക്കുക. ഇതിലേക്ക് അൽപം ഫ്രഷ് ക്രീമും ബട്ടറും ചേർത്തു നന്നായി യോജിപ്പിക്കുക. ഒരു സ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത് കൂടി ചർച്ച് 10 മിനിറ്റ് അടച്ചു വെക്കുക. പത്തു മിനിറ്റ് കഴിഞ്ഞതിനു ശേഷം അൽപം ഫ്രഷ് ക്രീമും മല്ലിയിലയും ചേർത്ത് യോജിപ്പിക്കുക.

നമ്മുടെ സ്വാദിഷ്ടമായ പനീർ ലസൂണി തയ്യാർ.

By
Ravishankar Pattambi

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here