സാധാരണപനിയും കോവിഡ്പനിയും തമ്മിൽ എങ്ങനെ തിരിച്ചറിയാം ?

സാധാരണപനിയും കോവിഡ്പനിയും തമ്മിൽ എങ്ങനെ തിരിച്ചറിയാം ?

ഇപ്പോൾ എല്ലാവര്ക്കും ഉള്ള സംശയം ആണ് എല്ലാ പനിയും കോവിഡ്പനി ആണോ എന്നത്.പ്രത്യേകിച്ച് ചുമയും തൊണ്ട വേദനയും ഉള്ള പനി ആശങ്ക കൂട്ടും .അതിൽ ആദ്യം നമ്മൾ അറിയേണ്ടത് ഏതെങ്കിലും കോവിഡ് രോഗിയുമായി സമ്പർക്കം വന്നിട്ടുണ്ടോ എന്നതാണ്. നമ്മൾ അടുത്തിടപഴകിയ വ്യക്തി കോവിഡ് പോസിറ്റീവ് ആകുകയോ ,അല്ലെങ്കിൽ കോവിഡ് പോസിറ്റീവ് ആയവരുമായി പത്തു മിനിറ്റിൽ കൂടുതൽ മുഖാമുഖം സംസാരിക്കുകയോ ,അടഞ്ഞ മുറികളിൽ ചിലവഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

1.കോവിഡ് പനി സാധാരണ ഗതിയിൽ ഉയർന്ന റ്റെമ്പറേച്ചർ ആണ് .സാധാരണ പനിയെക്കാൾ ഉയർന്ന റ്റെമ്പറേച്ചർ ഉണ്ടാവും

2.വയറിളക്കം ചിലരിൽ കാണാറുണ്ട്

3.ജലദോഷം ഉണ്ടാവാം

4.മണവും സ്വാദും നഷ്ടപ്പെടാം

5.ചുമ ,ശ്വാസംമുട്ടൽ എന്നിവയുണ്ടാകാം .വരണ്ട ചുമ ആയിരിക്കും കാണുക .കുത്തികുത്തി ചുമ വരാം.ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം .

6.ചിലർക്ക് വിറയലും തലവേദനയും മാത്രമായും കാണുന്നുണ്ട്

https://www.facebook.com/watch/?v=347164439675069

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here