‘അഭിനേതാക്കളെ നശിപ്പിക്കരുത്, ഒരു കഥാപാത്രം തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്’; വിജയ് സേതുപതിയെ പിന്തുണച്ച് ശരത്കുമാര്‍

ശ്രീലങ്കയുടെ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന ‘800’നെ ചൊല്ലിയുള്ള വിവാദത്തില്‍ വിജയ് സേതുപതിക്ക് പിന്തുണയുമായി ശരത്കുമാര്‍. 800-ന്റെ മോഷന്‍ പോസ്റ്റര്‍ ഉള്‍പ്പടെ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഒരു വിഭാഗം വിജയ് സേതുപതിക്കെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയത്.

എന്ത് കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അഭിനേതാക്കള്‍ക്കാണെന്ന് ശരത്കുമാര്‍ പറഞ്ഞു.

‘അഭിനേതാക്കളെ നശിപ്പിക്കരുത്, ഒരു കഥാപാത്രം തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ഒരു നടന്‍ ഇങ്ങനെ മാത്രമേ അഭിനയിക്കാവൂ, ഈ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാവൂ എന്നും ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ സിനിമാലോകത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും’, ശരത്കുമാര്‍ പറഞ്ഞു.

മുത്തയ്യ മുരളീധരനായി വേഷമിടുന്നതില്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹെയ്റ്റ് ക്യാമ്പെയിനും നടന്നിരുന്നു. മുത്തയ്യ മുരളീധരന്‍ വംശഹത്യ സംഘത്തിലെ അംഗമാണ്, വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനം തുടങ്ങിയ വാദങ്ങളുമായായിരുന്നു പ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News