‘നിങ്ങളെ മിസ്സ് ചെയ്യുന്നു..’; ചിരുവിനും മേഘ്‍നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച്‌ അനന്യ

തെലുഗു നടന്‍ ചിരഞ്ജീവി സര്‍ജ മരിക്കുമ്ബോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു ഭാര്യ മേഘ്‍ന. അടുത്തിടെയായിരുന്നു മേഘ്‌ന സര്‍ജയുടെ ബേബി ഷവര്‍ ചടങ്ങ് നടത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചിരു ആഗ്രഹിച്ച തരത്തിലായിരുന്നു ബേബി ഷവര്‍ നടത്തിയത്. ചിരുവിന്റെ കട്ടൗട്ട് വേദിയില്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. അടുത്തിടെയായിരുന്നു ചിരുവിന്റെ ജന്മദിനം. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിനെക്കുറിച്ച്‌ വാചാലരായത്.

ചിരുവിനെ മിസ്സ് ചെയ്യുന്നു എന്നായിരുന്നു നടി അനന്യ ഇന്‍സ്റ്റാ​ഗ്രാമില്‍ കുറിച്ചത്. എല്ലാവരും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു അനന്യയുടെ പോസ്റ്റ്.

‘പിറന്നാള്‍ ആശംസകള്‍ ചിരു.. നിന്നെ ഞങ്ങള്‍ ഒരു പാട് മിസ് ചെയ്യും’- എന്നാണ് അനന്യ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here