നിന്നെ സ്നേഹിക്കുന്നു, എപ്പോ‍ഴും സ്നേഹിക്കും ആരാധികയുമാണ്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗായി ‘മലരും, മേരിയും’

പ്രേമമെന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന രണ്ടു നായികമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. തെന്നിന്ത്യന്‍ സിനിമലോകത്തെ മുന്‍നിര താരമായി മാറിയ ഇരുവരുംമലയാളികള്‍ക്ക് ഇപ്പോഴും മേരിയും മലരുമാണ്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ്.

അനുപമയാണ് തന്റെ ഇന്‍സ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ സായി പല്ലവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘ആരെങ്കിലും മലരിനേയും മേരിയേയും ഓര്‍മിക്കുന്നുണ്ടോ? നിന്നെ സ്നേഹിക്കുന്നു.

എപ്പോഴും സ്നേഹിക്കും. ആരാധികയുമാണ്’- എന്ന കുറിപ്പോടെ അനുപമയാണ് ചിത്രം ഷെയര്‍ ചെയ്തത്. ഹാപ്പി മോണിങ് ഹാപ്പി സണ്‍ഡേ എന്ന ഹാഷ്ടാ​ഗില്‍ പങ്കുവച്ച ചിത്രത്തിന് മറുപടിയുമായി സായി പല്ലവിയും എത്തി.

ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് താരം കമന്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News