വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ യുഡിഎഫ്; സഖ്യത്തിന് ലീഗിന്‍റെ പച്ചക്കൊടി; പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്

പത്തുവര്‍ഷത്തിനിടെ അര ഡസനോളം സഖ്യകക്ഷികളാണ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. അവസാനം കേരളാ കോണ്‍ഗ്രസ് കൂടെ മുന്നണി വിട്ടതോടെ കൂടുതല്‍ ദുര്‍ബലമായി യുഡിഎഫ് പുതിയ രാഷ്ട്രീയ സഖ്യത്തിന് കോപ്പുകൂട്ടുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടിയെ യുഡിഎഫിലേക്ക് കൊണ്ടുവരാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.

നിയമസഭാ തിരഞ്ഞെടുപ്പോടെ മുന്നണിയിലെടുക്കാൻ വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിയിലെടുക്കാനാണ് ധാരണ. ഇതിന് മുന്നോടിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നിച്ച് മൽസരിക്കാന് തീരുമാനിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസൻ ലീഗ് നേതാക്കളുമായും ജമാ അത്തെ ഇസ്ലാമി കേരള അമീറുമായും കുടിക്കാഴ്ച നടത്തി.

യുഡിഎഫ് നേതാക്കൾ അടുത്ത ദിവസം വെൽഫയർ പാർട്ടി നേതാക്കളെ കാണും. പികെ കുഞ്ഞാലിക്കുട്ടിയാണ് പുതിയ സഖ്യത്തിന്‍റെ സൂത്രധാരന്‍.

എന്നാല്‍ ഒരു വിഭാഗം കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ഈ അവിശുദ്ധ സഖ്യത്തിനെതിരാണ്. ഇവര്‍ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലീഗ് അനുകൂല സംഘടന സമസ്തയും സഖ്യത്തിനെതിരാണ്.

ഇവരെയെല്ലാം തൃപ്തിപ്പെടുത്തി ജമാ അത്തെ ഇസ്ലാമിയുടെ മുന്നണി പ്രവേശനം സാധ്യമാക്കുകയെന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News