സ്വർണക്കടത്ത് കേസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്; മുൻകൂർ ജാമ്യഹർജി പരിഗണിക്കണമെന്ന്‌ എം ശിവശങ്കറിന്റെ അഭിഭാഷകൻ

സ്വർണക്കടത്ത്‌ കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ കോടതി നാളത്തേക്ക്‌ മാറ്റി. എന്നാൽ ച ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.

എല്ലാവർക്കും അവരവരുടെ കാര്യം അർജന്റ് മാറ്ററാണെന്ന് മറുപടി നൽകിയ കോടതി, ഇന്ന് തന്നെ പരിഗണിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.

അത്യാവശ്യമായി ഹർജി കേൾക്കണം എന്ന് അഭിഭാഷകൻ വീണ്ടും പറഞ്ഞതോടെ നിലപാട് കോടതി മയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത് നോക്കാമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ശിവശങ്കരൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ്.

ഇന്ന് ഉച്ചക്ക് ശേഷം മെഡിക്കൽ ബോർഡ് യോഗം ചേരും. ഡിസ്ചാർജ് കാര്യം യോഗത്തിന് ശേഷം തീരുമാനിക്കും. അതേസമയം ഇന്ന് ഡിസ്ചാർജ് ചെയ്താൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റoസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News