
ബാര്‍ക്കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാര്‍ക്കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബാര്‍ മുതലാളിമാരില്‍ നിന്നും പിരിച്ചെടുത്ത തുക നല്‍കിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.
കെപിസിസി ഓഫീല്‍ രണ്ടുകോടി രൂപ എത്തിച്ചു നല്‍കിയെന്നാണ് ബിജു രമേശ് പറയുന്നത്. അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയ്ക്ക് രണ്ടുകോടി രൂപ നല്‍കിയെന്നുമാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.
ബാര്‍ മുതലാളിമാരില്‍ നിന്ന് 10 കോടി രൂപയാണ് പിരിച്ചെടുത്തത് ഇതില്‍ രമേശ് ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന്‍ മന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ബിജു രമേശിന്‍റെ ആരോപണം.
ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം ആവശ്യപ്പെട്ടിരുന്നതായും ബിജു രമേശ് പറയുന്നു. മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനും പണം നല്‍കിയതായി ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്.
ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു ചെന്നിത്തലയാണ് കെഎം മാണിക്കെതിരായ ബാര്‍ക്കോഴ കേസിന്‍റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കെഎം മാണിയെ സമ്മര്‍ദത്തിലാക്കി മുഖ്യമന്ത്രിയാവുന്നതിന് കെഎം മാണിയുടെ പിന്‍തുണ നേടുകയെന്നതുമായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here