പഞ്ചറൊട്ടിച്ച് നല്‍കിയില്ല; കടയുടമയ്ക്ക് നേരെ വെടിയുതിര്‍ത്ത മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൃശ്ശൂർ ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. കൂർക്കഞ്ചേരിയിൽ ടയർ കടയുടമയ്ക്ക് നേരെ വെടിയുതിർത്തു.സംഭവത്തിൽ തൃശ്ശൂർ സ്വദേശികളായ മൂന്ന് പേർ പൊലീസ് പിടിയിൽ.

ഇന്നലെ രാത്രിയിലാണ് തൃശൂർ കൂർക്കഞ്ചേരിയിൽ ടയർ കടയിൽ വെടിവെപ്പ് ഉണ്ടായത്. പഞ്ചറായ ടയര്‍ ഒട്ടിച്ച് നല്‍കാത്തതിലുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയത്‌.

കടയുടമ പാലക്കാട് സ്വദേശി മണികണ്ഠനാണ് എയർ ഗണ്ണ് കൊണ്ടുള്ള വെടിയേറ്റത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശികളായ ഷഫീക്ക് , ഷാജിൽ, ഡിറ്റ് എന്നിവരെ തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടി.

പുലർച്ചെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉപയോഗിച്ച എയർ ഗണ്ണ് പൊലീസ് പിടികൂടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും പതിവായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി തൃശൂർ റേഞ്ച് ഡി. ഐ.ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ റേഞ്ചർ ആരംഭിച്ചിരുന്നു. ഈ നടപടികൾ തുടരുന്നതിനിടയിലാണ് അക്രമികൾ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here