
തമിഴിലും മലയാളത്തിലുമായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നടിയാണ് അമല പോള്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വെെറലാകാറുണ്ട്.
സോഷ്യല്‍ മീഡിയയിലെ സെെബര്‍ ബുള്ളിയിങ്ങിനെതിരേയും സമൂഹത്തിലേയും സിനിമാമേഖലയിലേയും അതിക്രമങ്ങള്‍ക്കെതിരേയുമെല്ലാം അമല സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്. അടുത്തിടെ അമല പങ്കുവെച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയുണ്ടായി.
എന്നാല്‍ ചിത്രത്തിന് അശ്ലീല കമന്റുമായും ചിലരെത്തി. പോസ്റ്റിന് താഴെ ദ്വയാര്‍ത്ഥ ചുവയുള്ള കമന്റിട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് അമല.
അമലയ്ക്ക് പിന്തുണയുമായി നിരവധിയാളുകള് രംഗത്തെത്തി. താരത്തിന്റെ വസ്ത്രത്തെ കുറിച്ചായിരുന്നു അശ്ലീല ചുവയോടെ യുവാവ് പരാമര്‍ശിച്ചത്.
ഇതിന് അമല നല്‍കിയ മറുപടി നമ്മള്‍ 2020 ലെത്തിയെന്നും ഒപ്പമെത്താന്‍ നോക്കുവെന്നുമായിരുന്നു. താരത്തിന്റെ മറുപടി വെെറലായി മാറുകയാണ്. നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്. അതേസമയം താരങ്ങളായ ഗായത്രി സുരേഷ്, പേളി മാണി തുടങ്ങി നിരവധി പേര്‍ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here