കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്:നവ്യാ നായര്‍

മലയാളികള്‍ക്കു ഏറെപ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം. അതിന് പിന്നാലെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നവ്യ സിനിമ വിട്ട് ബോംബെയിലേക്ക് പോയിരുന്നു.പിന്നീട് ടെലിവിഷനിലേക്കും സിനിമ അഭിനയത്തിലേക്കും നവ്യ തിരികെ വരികയും ചെയ്തു .നവ്യയുടെ വിവാഹവും കുടുംബജീവിതവും കലാജീവിതവും ഉൾപ്പെടുന്ന ജെ ബി ജങ്ഷനിൽ നവ്യ വിവാഹത്തെക്കുറിച്ചു പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ് “പൂർണ്ണമായും കുടുംബിനി ആകാനുള്ള തീരുമാനമെടുത്തിരുന്നു ,അതിനു ശേഷമാണ് അച്ഛനോടും അമ്മയോടും വിവാഹ സമ്മതം അറിയിച്ചത് .ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല.എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്അ”. അച്ഛന്റെയും അമ്മയുടെയും നിര്ബന്ധത്തിലാണോ വിവാഹത്തിന് തയ്യാറായത് എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് “ഒരിക്കലുമല്ല ,എന്റെ സുഹൃത്തുക്കളുടെയൊക്കെ വിവാഹം കഴിഞ്ഞിരുന്നു ,അപ്പോൾ എനിക്കും തോന്നി ആവാംന്ന്”എന്നാണ് നവ്യ ഉത്തരം പറഞ്ഞത്.

പെണ്ണ് കാണലിനിടെ ഭര്‍ത്താവ് സന്തോഷ് അഭിനയത്തെ കുറിച്ച്‌ ചോദിച്ചിരുന്നു. അപ്പോള്‍ നീ വളരെ ടാലന്റട് ആണ്, ആ കഴിവ് ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഒരുപാട് ആശ്വാസമായി എന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News